ഏഴ് വർഷത്തിന് ശേഷം വീണ്ടും ആൻഡേഴ്സന്റെ ബോളിൽ പുറത്തായി കോഹ്ലി; ഇരുവരും തമ്മിലുള്ള കളിക്കളത്തിലെ കണക്കുകൾ ഇങ്ങനെ..!!

127

അടുത്ത വര്ഷം നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനലിലേക്ക് ഉള്ളത് ആദ്യ പടിയായി ഉള്ള ടെസ്റ്റ് മത്സരങ്ങൾക്ക് ഇംഗ്ലണ്ടിൽ തുടക്കം കുറിക്കുമ്പോൾ ആദ്യ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ആണ്.

ആദ്യ ഇന്നിംഗിസിൽ ആദ്യ ദിവസം തന്നെ എല്ലാ വിക്കറ്റും നഷ്ടമായപ്പോൾ ഇംഗ്ലണ്ട് കുഴിച്ച കുഴിയിൽ ഇംഗ്ലണ്ട് തന്നെ വീണപോലെ ആയിരുന്നു. എന്നാൽ ആദ്യ ഇന്നിംഗിസിൽ ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമയും രാഹുലും ചെറുത്ത് നിൽപ്പിൽ ആയിരുന്നു ആദ്യം മുതൽ തന്നെ.

107 പന്തിൽ നിന്നും 36 റൺസ് നേടിയ രോഹിത് പുറത്തായി. തുടർന്ന് അധികമായി ഒന്നും ചെയ്യാൻ കഴിയാതെ പൂജാരയും കൂടാരംകയറി. എന്നാൽ അതിന് ശേഷം ഇറങ്ങിയത് കിംഗ് കോഹ്ലി ഇറങ്ങിയത്. എന്നാൽ ആദ്യ ബോളിൽ തന്നെ ജോസ് ബട്ട്ലർക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങി.

ആൻഡേഴ്സൺ ആണ് വിക്കറ്റ് വീഴ്ത്തിയത്. ആൻഡേഴ്സണും കൊഹ്ലിയും തമ്മിൽ ചില കണക്കുകൾ ഉണ്ട്. 2014 നു ശേഷം ആദ്യമായി ആണ് ആണ്ടെഴ്സന് മുന്നിൽ കോഹ്ലി ഔട്ട് ആകുന്നത്. 2014 ൽ നടന്ന പരമ്പരയിൽ അഞ്ചു തവണ ആയിരുന്നു ആൻഡേഴ്സൺ കോഹ്ലിയെ പുറത്താക്കിയത്.

എന്നാൽ പിന്നീട് കോഹ്ലിയെ ഒരിക്കൽ പോലും പുറത്താക്കാൻ ആണ്ടെഴ്സന് കഴിഞ്ഞില്ല. 2018 ൽ മാത്രം 270 പന്തുകൾ ആണ് കോഹ്ലിക്ക് എതിരെ എറിഞ്ഞത് പക്ഷെ വിക്കറ്റ് നേടാൻ മാത്രം കഴിഞ്ഞില്ല.

ഒമ്പതാം തവണയാണ് കോഹ്ലി പൂജ്യത്തിൽ പുറത്തായത്. ഇതോടെ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിൽ പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് കൊഹ്ലി സ്വന്തം പേരിലാക്കി.

ധോണിയുടെ റെക്കോർഡ് ആണ് താരം മറികടന്നത്. 13 തവണ കോഹ്ലി ഇതുവരെയും പൂജ്യത്തിൽ പുറത്തായിട്ടുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ ആയ ശേഷം കോഹ്ലി മൂന്നാം തവണയാണ് ഗോൾഡൻ ഡെക്ക് ആകുന്നത്. ടെസ്റ്റിൽ മൂന്നു തവണ ഗോൾഡൻ ഡെക്ക് ആകുന്ന ഇന്ത്യൻ ക്യാപ്റ്റൻ കൂടി ആണ് കോഹ്ലി.

ടെസ്റ്റ് ക്രിക്കറ്റിൽ ആറാം തവണയാണ് കോഹ്ലിയെ ആൻഡേഴ്സൺ പുറത്താക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 9 തവണ ആൻഡേഴ്സൺ കോഹ്ലിയെ പുറത്താക്കിയിട്ടുണ്ട്.

കൂടാതെ ഏറ്റവും കൂടുതൽ കോഹ്ലിയെ പുറത്താക്കുന്ന ബോളർന്മാരിൽ രണ്ടാം സ്ഥാനവും ആൻഡേഴ്സണിൽ ഭദ്രമാണ്. ഓസ്ട്രേലിയൻ ബോളർ നേഥൻ ലയൺ ആണ് കൂടുതൽ തവണ കോഹ്ലിയെ പുറത്താക്കിയിട്ടുള്ളത്. 7 തവണയാണ് ഇത്.