ലോക്ക് ഡൌൺ കഴിഞ്ഞാൽ മോഹൻലാൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കും..!!

97

മലയാളത്തിൽ ആഘോഷമാക്കിയ ഒരു വിസ്മയ ചിത്രം തന്നെ ആയിരുന്നു മോഹൻലാൽ – ജീത്തു ജോസഫ് – ആന്റണി പെരുമ്പാവൂർ കോമ്പിനേഷനിൽ ഇറങ്ങിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. സിനിമ പ്രേമികളും കുടുംബ പ്രേക്ഷകരും സിനിമ തീയറ്ററുകളിലേക്ക് ഒഴുകിയെത്തിയ ചിത്രത്തിൽ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.

ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജീത്തു ജോസഫ് മോഹൻലാൽ കോമ്പിനേഷനിൽ ഇപ്പോൾ റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരംഗമിക്കുന്നതിന് ഇടയിൽ ആണ് ലോക്ക് ഡൌൺ എത്തുന്നത്. ചിത്രീകരണം പൂർത്തിയാക്കാൻ കഴിയാത്ത റാമിന്റെ ഇനിയുള്ള ഷെഡ്യൂളുകളിൽ കൂടുതലും ഇന്ത്യക്കു പുറത്തു ഷൂട്ട് ചെയ്യാൻ ഉള്ളതാണ്. തൃഷ ആണ് റാമിൽ മോഹൻലാലിൻറെ നായികയായാണ് എത്തുന്നത്.

എന്തായാലും ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം മോഹൻലാൽ ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ ദൃശ്യം 2 ൽ ആണ് ജോയിൻ ചെയ്യുക എന്നുള്ളതാണ്. ജീത്തു ജോസഫ് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയുന്ന രണ്ടാം ഭാഗം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ക്രൈം ത്രില്ലെർ തന്നെ ആയിരിക്കും ദൃശ്യം 2.

ലോക്ക് ഡൌൺ അവസാനിച്ച ശേഷം കേരളത്തിൽ തന്നെ തുടർച്ചായി 60 ദിവസം ചിത്രീകരണം നടത്തി ആയിരിക്കും ദൃശ്യം 2 പൂർത്തീകരിക്കുക. ഇതിന് ശേഷം ആയിരിക്കും മോഹൻലാൽ റാമിലേക്ക് കടക്കുക. മലയാള സിനിമയിൽ ആദ്യ അമ്പത് കോടി ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടാക്കിയ ചിത്രം ആയിരുന്നു ദൃശ്യം. മോഹൻലാലിന്റെ നായികയായി എത്തിയത് മീന ആയിരുന്നു. അൻസിബ ഹസൻ , എസ്തർ അനിൽ , നീരജ് മാധവ് , സിദ്ദിഖ് , ആശ ശരത് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

You might also like