എന്നെ വേണ്ടന്ന് തിലകൻ ചേട്ടൻ പറഞ്ഞു; ജീവിതത്തിൽ ബോധപൂർവ്വം അഭിനയിക്കുന്ന ആൾ; തിലകനുമായി വഴക്കുണ്ടാവാൻ കാരണം; കവിയൂർ പൊന്നമ്മ പറയുന്നു..!!

189

അമ്പത് വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ ഉള്ള മലയാളത്തിന്റെ ഏറ്റവും സീനിയർ ആയ അഭിനയത്രികളിൽ ഒരാൾ ആണ് കവിയൂർ പൊന്നമ്മ. ആദ്യ കാലം മുതൽ തന്നെ അഭിനയത്തിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം ആണ് പൊന്നമ്മ. പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്.

മലയാളിക്ക് അമ്മയാണ് കവിയൂർ പൊന്നമ്മ. 1962 ൽ അഭിനയ ലോകത്തേക്ക് എത്തിയ കവിയൂർ പൊന്നമ്മ 1965 ൽ സത്യന്റേയും മധുവിന്റെയും അമ്മയായി തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി.

സിനിമയിൽ ഏറ്റവും നല്ല ജോഡികളായി തിളങ്ങിയ താരം ആണ് തിലകനും കവിയൂർ പൊന്നമ്മയും. തിലകൻ മോഹൻലാൽ കോമ്പിനേഷൻ എന്നും പറയും എങ്കിൽ കൂടിയും അവരുടെ അഭിനയ പൂർണ്ണതക്ക് കവിയൂർ പൊന്നമ്മ എന്ന താരത്തിന്റെ സാന്നിധ്യം വളരെ പ്രാധാന്യം ഉള്ളത് ആയിരുന്നു. താൻ അഭിനയിച്ച സിനിമയിൽ ഏറ്റവും മികച്ച കോമ്പിനേഷൻ തിലകൻ എന്ന മഹാ നടനുമായിട്ടുള്ളതായിരുന്നുവെന്ന് മനസ്സ് തുറക്കുകയാണ് കവിയൂർ പൊന്നമ്മ.

തിലകൻ ചേട്ടനുമായുള്ള കോമ്പിനേഷനക്കുറിച്ച് എല്ലാവരും പറയും. അത്രയ്ക്ക് മഹാനടനാണ് അദ്ദേഹം. വ്യക്തി ജീവിതത്തിൽ പരുക്കനായി ബോധപൂർവ്വം അഭിനയിക്കുന്ന വ്യക്തിയാണ് തിലകൻ ചേട്ടൻ. ഞാനുമായും വഴക്കിട്ടിട്ടുണ്ട്. ‘ജാതകം’ എന്ന സിനിമയുടെ ലൊക്കേഷനിൽവച്ചാണത്. ഷോട്ട് എടുക്കുമ്പോൾ ഞാൻ ചിരിച്ചതിനാൽ എട്ടോളം തവണ ടേക്ക് എടുക്കേണ്ടി വന്നു.

അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതിന്റെ പേരിൽ വഴക്കായി. പിന്നീട് മിണ്ടാതെയിരുന്നു.’കിരീടം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആ പിണക്കം അവസാനിച്ചത്. വഴക്ക് കാരണം എന്നെ കിരീടത്തിൽ വേണ്ടെന്ന് അദ്ദേഹം സിബി മലയിലിനോട് പറഞ്ഞിരുന്നു. പക്ഷേ ഈ കഥാപാത്രം പൊന്നമ്മ ചേച്ചി ചെയ്താലേ ശരിയാകൂ എന്ന് സിബി മറുപടി കൊടുത്തു”.

You might also like