മൊട്ടയടിച്ച് മീശപിരിച്ച് ഗംഭീര മേക്കോവറിൽ മോഹൻലാൽ; പുതുവത്സര സമ്മാനമായി ബറോസ് പോസ്റ്റർ..!!

215

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ബറോസ് എന്ന മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിലവിൽ ചിത്രീകരണം നടത്തിയ രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യുമെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഡിസംബർ 26 നാണ് ബറോസ് വീണ്ടും ഷൂട്ടിങ് തുടങ്ങിയത്. ഇപ്പോൾ പുതുവത്സരത്തിൽ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് മോഹൻലാൽ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

പോസ്റ്ററിലും മോഹൻലാൽ തന്നെയാണ് ഉള്ളത്. മൊട്ടയടിച്ച് മീശപിരിച്ച് താടി നീട്ടി ഗംഭീര മേക്കോവറിൽ ആണ് മോഹൻലാൽ എത്തിയത്. നിധി കാക്കുന്ന ഭൂതവും അവിടെ എത്തുന്ന പെൺകുട്ടിയും തമ്മിൽ ഉള്ള കഥ പറയുന്ന ചിത്രത്തിൽ ഭൂതമായി എത്തുന്നത് മോഹൻലാൽ ആണ്.

ഷെയ്‌ല ആണ് കൊച്ചുകുട്ടിയുടെ വേഷത്തിൽ ആദ്യം തീരുമാനിച്ചിരുന്നത്. മുംബൈ സ്വദേശി മായാ ആണ് ഇപ്പോൾ ഷെയ്ല ചെയ്ത വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ബറോസ് എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് മോഹൻലാൽ തന്നെയാണ്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്മ്മാണം. വാസ് ഗോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതം യഥാർത്ഥ അവകാശിക്കായി നാന്നൂറ് വര്ഷം ആയി കാത്തിരിക്കുന്ന ഭൂതത്തിന്റെ അടുത്തേക്ക് ഒരു പെൺകുട്ടി എത്തുന്നതാണ് കഥ.

You might also like