പ്രശസ്ത സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു..!!

100

നടൻ ഗോവിന്ദപിള്ള കേശവപിള്ള എന്ന ജികെ പിള്ള അന്തരിച്ചു. 97 ആം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം.

ഏകദേശം മൂന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സീരിയൽ രംഗത്തും സജീവമായ താരം ആയിരുന്നു. പതിമൂന്ന് വര്ഷം സൈനിക രംഗത്തിൽ സജീവമായി നിന്നതിന് ശേഷം ആയിരുന്നു ജി കെ പിള്ള അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

65 വര്ഷം അഭിനയ ലോകത്തിൽ സജീവമായി താരം നിന്നിരുന്നത്. 1954 ൽ സ്‌നേഹ സീമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തിയത്. സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം.

കാവ്യമേള , പുത്രി, അശ്വമേധം, കാര്യസ്ഥൻ, നായരു പിടിച്ച പുലിവാല് സ്ഥാനാർത്ഥി സാറാമ്മ ജ്ഞാനസുന്ദരി എന്നീ സിനിമകളാണ് പ്രധാന സിനിമകൾ എന്നിവ പ്രധാന ചിത്രങ്ങൾ.