ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു..!!

60

മടമ്പിയും ഗ്രാന്റ് മാസ്റ്ററും മിസ്റ്റർ ഫ്രോഡും വില്ലനും എല്ലാം നമുക്ക് സമ്മാമിച്ച കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ എന്നെ ദിലീപ് ചിത്രത്തിന് ശേഷം വീണ്ടും താൻ മോഹൻലാലുമായി ഒന്നിക്കുന്നു എന്നുള്ള വാർത്ത ബി ഉണ്ണികൃഷ്ണൻ പുറത്ത് വിട്ടത്.

പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമായിരിക്കും എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

മോഹൻലാൽ കാവ്യ മാധവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഫാമിലി ത്രില്ലർ ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. വമ്പൻ വിജയമായ ചിത്രത്തിന് ശേഷം സൻസ്പെന്സും ആക്ഷനും കോർത്തിണക്കിയ ഗ്രൻറ് മാസ്റ്റർ എന്ന ചിത്രത്തിലൂടെ വീണ്ടും ഈ കോമ്പിനേഷൻ ഒന്നിച്ചു. മഞ്ജു വാര്യർ മോഹൻലാൽ കൊമ്പിനേഷനിൽ എത്തിയ ഇമോഷണൽ ത്രില്ലർ ആയ വില്ലൻ ആയിരുന്നു, ബി ഉണ്ണികൃഷ്ണൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത അവസാന മോഹൻലാൽ ചിത്രം. 2017 അവസാനം റിലീസ് ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

വീണ്ടും താനും മോഹൻലാലും ഒന്നിക്കുമ്പോൾ, ഇതുവരെ കണ്ട ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ ആയിരിക്കും ചിത്രം ഒരുങ്ങുക എന്നും കൂടതൽ വിവരങ്ങൾ വഴി അറിയാം എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.

എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!