ഞാൻ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ല; പൊട്ടിത്തെറിച്ച് മലയാളി നടി..!!

103

തമിഴ് നടൻ അഭി ശരവണനും നടി അതിഥി മേനോനും തമ്മിൽ ആണ് വിവാദങ്ങൾ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടനെ കാണാതായതിനെ തുടർന്ന് അതിഥി മേനോന് എതിരെ ശക്തമായ ആരോപണങ്ങളുമായി അഭിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

എന്നാൽ, ഈ വിഷയത്തിൽ തനിക്ക് പങ്കില്ലെന്നാണ് അതിഥി പറയുന്നത്. അഭി ശരവണന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം അഭി ശരവണന്‍ വീട്ടില്‍ മടങ്ങിയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ വിവാഹം കഴിക്കാൻ അതിഥി അഭിയെ തട്ടിക്കൊണ്ടു പോയി എന്നാണ് അഭിയുടെ കുടുംബം ആരോപിച്ചത്. എന്നാൽ ഇപ്പോൾ വിഷയവുമായി ബന്ധപ്പെട്ട് പോലിസിൽ സമീപിച്ചിരിക്കുകയാണ് അതിഥി.

ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

ജീവിതവും പ്രേമവും എന്താണെന്ന് കാണിച്ചുതന്ന ആദിത്യന്‍ ചേട്ടന് ആശംസകള്‍; പ്രണയദിനത്തിലെ അമ്പിളിദേവിയുടെ കുറിപ്പ്..!!

അമ്മ അഭിനയിച്ച ചിത്രങ്ങൾ ടിവിയിൽ വന്നാൽ എഴുനേറ്റ് പോകും; ഖുശ്ബുവിന്റെ മകൾ..!!