മോഹൻലാലിനെ വെച്ചുമാത്രമേ കുഞ്ഞാലിമരയ്ക്കാർ ചെയ്യാൻ കഴിയൂ; പ്രിയദർശൻ

79

ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

ആശിർവാദ് സിനിമാസും കോണ്ഫിണ്ടെന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്ഉം ചേർന്ന് നൂറു കോടിയിലേറെ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ഓണം റിലീസ് ആയി ആണ് പ്ലാൻ ചെയ്യുന്നത്.

എന്ത്കൊണ്ട് മോഹൻലാൽ കുഞ്ഞാലിമരക്കാർ ആകുന്നു എന്ന ചോദ്യത്തിന് പ്രിയദർശന് വ്യക്തമായ ഉത്തരമുണ്ട്..

പ്രിയദർശൻ പറയുന്നത് ഇങ്ങനെ;

” ഇതുവരെ ഞാൻ മലയാളത്തിൽ ചെയ്തട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും വലിയ കാൻവാസിൽ ചിത്രീകരണം നടക്കാൻ പോകുന്ന ചിത്രമാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് മോഹൻലാൽ എന്ന നടന് ഉണ്ടാക്കിയ വിപണി മൂല്യം പതിന്മടങ്ങ് വർധിച്ചു. അങ്ങനെ ഒരു നടനെ വെച്ചുമാത്രമേ കുഞ്ഞാലിമരയ്ക്കാർ പോലെ ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രം ആലോചിക്കാൻ പറ്റൂ, ലാലിന്റെ ആ വളർച്ച മലയാള സിനിമയുടെ കൂടി വളർച്ചയാണ്” പ്രിയദർശൻ

നവംബറിൽ ഹൈദരാബാദിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രതിന്റെ ഷൂട്ടിംഗ് സെറ്റിന്റെ വർക്ക് പുരോഗമിക്കുകയാണ്.

മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻലാൽ, നാഗാർജ്ജുന, സുനിൽ ഷെട്ടി, മധു, പ്രഭു, പരേഷ് രാവേൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലമാനായി എത്തുന്ന ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരിന്റെ ചെറുപ്പ കാലം ആയിരിക്കും പ്രണവ് മോഹൻലാൽ ചെയ്യുന്നത്. ആക്ഷന് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന് 70 ദിവസത്തെ ഷൂട്ടിങ്വാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

ലൂസിഫർ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം, ഡ്രാമയും ഒടിയനുമാണ് റിലീസ് ചെയ്യാനുള്ള മോഹൻലാൽ ചിത്രങ്ങൾ. കൂടാതെ മോഹൻലാൽ അഥിതി താരമായി എത്തുന്ന കായംകുളം കൊച്ചുണ്ണി ഒക്ടോബർ 11നു തീയറ്ററുകളിൽ എത്തും. ഡ്രാമ നവംബർ 1നു റിലീസ് ചെയ്യും. ഒടിയൻ ഡിസംബർ റിലീസായി എത്തും.

Mohanlal – priyadarshan movie

You might also like