മേജർ രവിയുടെ ചിത്രത്തിൽ പട്ടാളക്കാരനായി ദിലീപ് എത്തുന്നു; ചിത്രം അടുത്ത ഏപ്രിലിൽ..!!

66

കീർത്തി ചക്ര എന്ന ചിത്രത്തിൽ കൂടി സംവിധാന രംഗത്ത് എത്തുകയും ഏറ്റവും മികച്ച പട്ടാള ചിത്രങ്ങൾ മലയാളിക്ക് സംവിധായകനുമാണ് മേജർ രവി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് അടക്കമുള്ള സൂപ്പർതാരങ്ങളെ നായ്ക്കന്മാർക്കി ചിത്രത്തെ എടുത്തിട്ടുള്ള മേജർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ദിലീപ് ആണ്.

നിയന്ത്രണ രേഖയിൽ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്നി പി നായരമ്പലം ആണ്. പ്രണയത്തിന്റെ മേമ്പൊടിയിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ഏപ്രിലിൽ ആണ് ആരംഭിക്കുന്നത്.

വാർ ആൻഡ് ലൗ എന്ന ചിത്രത്തിന് ശേഷം ദിലീപ് പട്ടാള വേഷത്തിൽ എത്തുന്ന ചിത്രമായിരിക്കും ഇത്, ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിന്റെ മറ്റു താരങ്ങളെ പിന്നീട് ആയിരിക്കും തീരുമാനിക്കുക.

കേന്ദ്ര സർക്കാർ കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കൊണ്ട് ചിത്രീകരണം അവിടെ തന്നെ ആയിരിക്കും, അവിടെ ചിത്രീകരണം നടത്താൻ അനുമതി ലഭിച്ചില്ല എങ്കിൽ മാത്രം ഉത്തരാഖണ്ഡിൽ ആയിരിക്കും ചിത്രീകരണം.