തന്റെ ഫിറ്റ്നസ് രഹസ്യം നൃത്തം മാത്രമല്ല എന്ന് തെളിയിച്ച് നവ്യ നായർ വീണ്ടും; ഏറ്റെടുത്ത് ആരാധകർ..!!

113

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. മലയാളിയായ നവ്യ, ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിൽ നായികയായി ആണ് അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിലും തുടർന്ന് തമിഴിലും കന്നടയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ നവ്യക്ക് കഴിഞ്ഞു.

2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി വിവാഹം നടന്നതോടെ മലയാളികളുടെ പ്രിയ നടി അഭിനയത്തിൽ നിന്നും പിന്മാറി എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിദ്യമാണ് നവ്യ ഇപ്പോഴും.

നൃത്ത വേദികളിൽ തിളങ്ങി നിൽക്കുന്ന തന്റെ ശരീര സൗന്ദര്യം ഇപ്പോഴും ചെറുപ്പം പോലെ സൂക്ഷിക്കുന്നത് ഡാൻസും അതിനൊപ്പം കൃത്യമായ വർക്ക് ഔട്ടുകൾ കൊണ്ടുമാണ്. ക്രോസ് ഫിറ്റ് ചെയ്യുന്ന നവ്യയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

https://youtu.be/n8ERU0zStdM