മമ്മൂട്ടി – മോഹൻലാൽ മത്സരം ക്രിസ്തുമസിനില്ല; ഷൈലോക്കിനൊപ്പം മത്സരിക്കാതെ ബിഗ് ബ്രദർ റിലീസ് മാറ്റി..!!

128

വമ്പൻ നാല് റിലീസുകൾ ആയിരുന്നു ഈ ക്രിസ്മസ് ആഘോഷത്തിൽ മലയാള സിനിമ കാത്തിരുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബ്രദർ മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഡ്രൈവിംഗ് ലൈസൻസ് അതിനൊപ്പം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ട്രാൻസ് എന്ന ചിത്രവും റിലീസ് ചെയ്യും എന്നാണ് നേരത്തെ ചാർട്ട് ചെയ്തിരുന്നത്.

എന്നാൽ സിദ്ധിഖ് ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം ഒന്നിക്കുന്ന ബിഗ് ബ്രദർ റിലീസ് ജനുവരി 30 ലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ മമ്മൂട്ടി ചിത്രത്തെ ഭയപ്പെട്ടാണ് ഈ പിന്മാറ്റം എന്നാണ് മമ്മൂട്ടി ആരാധകർ അവകാശപ്പെടുന്നത്.

ബിഗ് ബ്രദർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത് സിദ്ദിഖ് ആണ്. അനൂപ് മേനോൻ സർജനോ ഖാലിദ് വിഷ്ണു ഉണ്ണികൃഷ്ണൻ ഹണി റോസ് സിദ്ദിഖ് എന്നിവർ ആണ് ഫാമിലി ത്രില്ലെർ ശ്രേണിയിൽ എത്തുന്ന ബിഗ് ബ്രദറിൽ ഉള്ളത്.

അജയ് വാസുദേവ് മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുമ്പോൾ മാസ്സ് എന്റർടൈൻമെന്റ് തന്നെയാണ് ഒരുങ്ങുന്നത്. ബിബിൻ മോഹനും അനീഷ് ഹമീദും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.