എനിക്ക് രണ്ട് ഭാര്യമാരുണ്ട്; ഗാനഗന്ധർവൻ യേശുദാസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ..!!

67

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് ഗാനഗന്ധർവൻ കെ ജെ യേശുദാസ്. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ് കാശ്മീരി കൊങ്കണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌.

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ (8) നേടിയ ഇദ്ദേഹം കേരള, തമിഴ്നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ഒരു അവാർഡ് ചടങ്ങിൽ എത്തിയപ്പോൾ യേശുദാസ് സദസിനു മുന്നിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. സിംഗപ്പൂരിൽ നടന്ന വോയിസ് ഓഫ് ലെജൻഡ് എന്ന ചടങ്ങിൽ ആണ് സംഭവം. യേശുദാസിന്റെയും ഭാര്യ പ്രഭയെയും മാതൃക ദമ്പതികൾ ആയി കാണുന്ന ആരാധകർക്ക് മുന്നിൽ തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്നു യേശുദാസ് വെളിപ്പെടുത്തിയപ്പോൾ അവതാരകയും അതോടൊപ്പം പ്രേക്ഷകരും ഞെട്ടുകയായിരുന്നു.

പ്രണയത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോൾ ആണ് യേശുദാസ് ഇങ്ങനെ മറുപടി നൽകിയത്. നിങ്ങൾക്ക് അറിയുമോ എനിക്ക് രണ്ട് ഭാര്യമാർ ഉണ്ട്. മ്യൂസിക് ഈസ് മൈ ഫസ്റ് വൈഫ്. അതുകൊണ്ടു രണ്ട് ഭാര്യമാർ ഉള്ളപ്പോൾ കലഹങ്ങൾ ഉണ്ടാകും. അതുകൊണ്ടു ഒരു ഭാര്യയിൽ നിർത്തൂ എന്നായിരുന്നു യേശുദാസിന്റെ കമന്റ്. ഭാര്യ പ്രഭയും ഉണ്ടായിരുന്ന സദസ്സ് നിറഞ്ഞ കൈയടിയോടെയാണ് യേശുദാസിന്റെ വാക്കുകൾ കേട്ടത്.