തന്നോട് വിവാഹം മോചനം ചെയ്യാൻ പറഞ്ഞത് മകൾ; മലയാളികളുടെ പ്രിയ നടി യമുനയുടെ വെളിപ്പെടുത്തൽ..!!

127

മിനി സ്ക്രീൻ പരമ്പരകളിൽ ആദ്യാകാലങ്ങളിൽ മലയാളത്തിൽ തരംഗം ശൃഷ്ടിച്ച സീരിയൽ ആണ് 2000 – 2002 കാലയളവിൽ 500 എപ്പിസോഡ് സംപ്രേഷണം ചെയ്ത ജ്വാലയായ്. അതിൽ നെഗറ്റീവ് കഥാപാത്രം ചെയ്തു പ്രേക്ഷകർക്ക് മുന്നിൽ വിസ്മയമായി മാറിയ യമുന ( yamuna mahesh ) ഇരുപതു കൊല്ലങ്ങൾക്ക് ഇപ്പുറവും സീരിയൽ രംഗത്തെ മിന്നും താരമാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ വേദനകളെ കുറിച്ച് മനസ്സ് തുറന്നിരിക്കുയാണ് യമുന. എന്റെ യഥാർത്ഥ പേര് അരുണ എന്നാണ്. ഞാൻ ജനിച്ചതും 12വയസ്സു വരെ വളർന്നതും അരുണാചൽ പ്രദേശിലാണ്. അരുണാചൽ പ്രദേശിൽ ജനിച്ചതു കൊണ്ടാണ് അച്ഛൻ മൂത്ത മകളായ എനിക്ക് അരുണ എന്നു പേരിട്ടത്.

ആദ്യ കാലങ്ങളിൽ സീരിയലിൽ അഭിനയിക്കുമ്പോൾ ദിവസക്കൂലിയായി 500 രൂപയാണ് ലഭിച്ചിരുന്നത്. ഇതിനകം അമ്പതിൽ അധികം സീരിയലുകളിൽ അഭിനയിച്ച യമുന ഇപ്പോൾ ചന്ദനമഴ എന്ന സീരിയലിലെ മധുമതി എന്ന കഥാപാത്രത്തിൽ കൂടിയും ശ്രദ്ധ നേടിയിരുന്നു.

സംവിധായകൻ എസ് പി മഹേഷ് ആണ് യമുനയുടെ ഭർത്താവ്. 2002 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് 17 വർഷങ്ങൾക്ക് ശേഷം 2019 ൽ ഇരുവരും വേർപിരിഞ്ഞു. 2016 മുതൽ തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നത് എങ്കിലും വിവാഹ മോചനം ലഭിച്ചത് 2019 ആണെന്ന് യമുന പറയുന്നു. ആമി ആഷ്മി എന്നിങ്ങനെ രണ്ട് പെണ്മക്കൾ ആണ് ഉള്ളത്.

രണ്ടു പെൺകുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോൾ. ഞാൻ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോൾ ഒരുപാട് വിമർശനങ്ങളുണ്ടായി. എന്റെയും ഭർത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്.

മാനസികമായി പൊരുത്തപ്പെടാൻ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച് ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു ഇനി അച്ഛനും അമ്മയും ഒന്നിച്ച് നിൽക്കേണ്ട ഒന്നിച്ച് നിന്നാൽ സന്തോഷം നിങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാവില്ല എന്നായിരുന്നു മകൾ പറഞ്ഞത്.

മക്കൾ ആണ് ഇപ്പോൾ തന്റെ ജീവിതം എന്നും മറ്റു തരത്തിൽ ഉള്ള ഗോസിപ്പുകൾക്ക് മറുപടി ഇല്ല എന്നും എന്നാൽ മറ്റൊരു ബന്ധമോ വിവാഹമോ ഉണ്ടായാൽ തീർച്ചയായും പരസ്യമായി അറിയിക്കും എന്നും യമുന പറയുന്നു.