കേരളത്തിൽ മാത്രം അഞ്ഞൂറിലേറെ സ്ക്രീനുകൾ ചാർട്ട് ചെയ്ത് മരക്കാർ; മ്യൂസിക് അവകാശത്തിന് റെക്കോർഡ് തുക..!!

75

മലയാള സിനിമയുടെ തലവര മാറ്റിയെഴുതാൻ തക്കവണ്ണം ഉള്ള ചിത്രവുമായിയാണ് മോഹൻലാൽ – പ്രിയദർശൻ കോമ്പിനേഷൻ വീണ്ടും എത്തുന്നത്. ആശിർവാദ് സിനിമാസ് കോൺഫിഡന്റ് ഗ്രൂപ്പ് മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത മാർച്ച് 19 നു ആണ് തീയറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ ഓവർസീസ് അവകാശം റെക്കോർഡ് തുകക്ക് വിട്ടതിനു പിന്നാലെ ഇപ്പോൾ മ്യൂസിക് അവകാശവും ഇതുവരെ ഒരു മലയാള സിനിമക്ക് ലഭിക്കുന്നതിനേക്കാൾ മുകളിൽ ആണ് ലഭിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു കോടിക്ക് അടുത്താണ് ചിത്രത്തിലെ നാല് ഗാനങ്ങളുടെ അടക്കം അവകാശം വിറ്റഴിഞ്ഞത്.

കൂടാതെ കേരളത്തിൽ ചിത്രത്തിന്റെ തീയറ്റർ ചാർട്ടിങ് മാക്സ് ലാബ് ആരംഭിച്ചു കഴിഞ്ഞു. ഇതിനകം തന്നെ അഞ്ഞൂറിൽ കൂടുതൽ സ്‌ക്രീനിൽ മരക്കാർ ചാർട്ട് ചെയ്തു കഴിഞ്ഞു. കേരളത്തിലെ ബിഗ് കപ്പാസിറ്റി ഉള്ള എല്ലാ തീയേറ്ററും മരക്കാരിന്‌ വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് ചൈനീസ് ഭാഷകളിൽ കൂടി ചിത്രം റിലീസിന് എത്തും. ഇന്ത്യക്കു പുറമെ അമ്പതിലേറെ രാജ്യങ്ങളിൽ ചിത്രം മാർച്ച് 19 നു തന്നെ റിലീസിന് എത്തും. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, പ്രഭു, മധു, സിദ്ദിഖ്, ബാബുരാജ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിൽ ഉണ്ട്.

Mohanlal priyadarshan movie marakkar arabikkadalinte simham