ചൈനീസ് ലുക്കിൽ മോഹൻലാൽ; ഇട്ടിമാണിയുടെ പുതിയ ലുക്ക് വൈറൽ..!!

86

മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, നവാഗതരായ ജിബി ജോജു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ചൈനയിൽ ആണ്.

ചിത്രത്തിൽ ചൈനീസ് വേഷത്തിൽ ഉള്ള മോഹൻലാലിന്റെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, ഹണി റോസ് ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്, മധുരിയാണ് ചിത്രത്തിൽ മറ്റൊരു നായിക.

കോമഡി ഫാമിലി ചിത്രമായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ ഒരു പ്രധാന വേഷം ചെയ്യുന്നു, ഇട്ടിമാണി എന്ന കഥാപാത്രതെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്, തുടർച്ചയായി ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന മൂന്നാം ചിത്രമാണിത്.

നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശ്ശൂർ സ്ലാങ് സംസാരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം തൃശ്ശൂർ എന്നിവിടങ്ങളിൽ ആയിരുന്നു. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, 4 മ്യൂസിക്‌സ് ആണ് ഗാനങ്ങൾ ഒരുക്കുന്നത്.

You might also like