പത്തൊമ്പതാം വയസ്സിൽ വിവാഹം, തുടർന്ന് വിവാഹ മോചനം ജീവിതത്തിൽ കരുത്തായത് മകൻ; ശ്രിന്ദയുടെ വാക്കുകൾ ഇങ്ങനെ..!!

68

1983 എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് സുപരിചിതമായ മുഖമായി മാറിയ നടിയാണ് ശ്രിന്ദ, നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ സാക്ഷാൽ സച്ചിൻ ആരാണ് എന്ന് ചോദിക്കുന്ന നിവിന്റെ ഭാര്യയുടെ വേഷത്തിൽ ആയിരുന്നു ശ്രിന്ദ എത്തിയത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ നായികയും സഹ നായികയും ഒക്കെ തിളങ്ങി ഇപ്പോഴും മലയാള സിനിമയിൽ നിറ സാന്നിദ്യമാണ് ശ്രിന്ദ.

എന്നാൽ ഇപ്പോൾ മകൻ അർഹാനും ഒപ്പമുള്ള ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗം ആകുന്നത്. വിവാഹ മോചന സമയത്ത് തനിക്ക് കരുത്ത് പകർന്നിരുന്നത് മകന്റെ സാന്നിദ്ധ്യം ആണെന്നും ശ്രിന്ദ പറഞ്ഞിരുന്നു.

വേറിട്ട അഭിനയ ശൈലികൊണ്ടു മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ശ്രിന്ദ, വിവാഹ ശേഷം സിനിമയിൽ എത്തിയ നടി കൂടിയാണ്, പത്തൊമ്പതാം വയസ്സിൽ ആയിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. അധികം വൈകാതെ കുഞ്ഞു പിറന്നു എങ്കിൽ കൂടിയും ജീവിതത്തിൽ വൈകാരിക നിമിഷങ്ങളായിരുന്നു പിന്നീട്, തുടർന്ന് നാല് വർഷം കാത്തിരിക്കേണ്ടി വന്നു വിവാഹ മോചനത്തിനായി.

ഒരു പ്രതിസന്ധികളിൽ കൂടി ജീവിതം മുന്നോട്ട് പോയപ്പോൾ ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിവാഹ മോചനം എന്നും ശ്രിന്ദ പറയുന്നു. എന്നാൽ ഈ സന്ദർഭങ്ങളിൽ എല്ലാം എനിക്ക് കരുത്ത് പകർന്നത് തന്റെ ഭാഗം തന്നെയായ തന്റെ മകൻ ആണെന്ന് ശ്രിന്ദ പറയുന്നു.

ജീവിതം കൈവിട്ട് പോകുന്ന സന്ദർഭങ്ങളിൽ തന്നെ ചേർത്തുപിടിച്ച ശക്തിയാണ് അർഹാൻ എന്ന മുന്ന എന്നും ശ്രിന്ദ പറയുന്നു. അവന് ജന്മം നൽകിയത് ആയിരുന്നു ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ നിമിഷം. ഒരു ചിത്രകാരൻ ആകണം എന്നാണ് അവന്റെ ആഗ്രഹം എന്നും ശ്രിന്ദ പറയുന്നു.

വീണ്ടും പത്ത് വർഷങ്ങൾക്ക് ഇപ്പുറമാണ് ശ്രിന്ദയുടെ രണ്ടാം വിവാഹം നടന്നത്, കഴിഞ്ഞ നവംബറിൽ ആയിരുന്നു യുവ സംവിധായകൻ സിജോയെ ശ്രിന്ദ വിവാഹം ചെയ്തത്.