ഭർത്താവ് ഇല്ലായിരുന്നു എങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു; സോനാ നായർ..!!

6,356

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരം എന്ന ചിത്രത്തിൽ കൂടി 1996 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് സോനാ നായർ. മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളിൽ കാരക്ടർ വേഷങ്ങൾ ചെയ്ത താരം ആണ് സോനാ നായർ.

സിനിമ രംഗത്ത് മാത്രം അല്ല സീരിയൽ രംഗത്തും സജീവം ആണ് സോന നായർ. കോമഡി വേഷങ്ങളിൽ തന്റേതായ ഇടം നേടിയ താരം കൂടിയാണ് സോനാ നായർ.

തൂവൽ കൊട്ടാരം എന്ന സിനിമയിൽ താൻ എത്തിയതിനെ കുറിച്ചും തന്റെ സിനിമ മോഹങ്ങൾ പൂവണിഞ്ഞതിനെ കുറിച്ചും സോനാ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.

മലയാള സിനിമയിലെ കാമറ മാൻ കൂടിയായ ഉദയൻ അമ്പാടി ആണ് സോനയുടെ ഭർത്താവ്. വിവാഹം നടക്കുന്നത് 1996 ആയിരുന്നു. അതിനു ശേഷം ആണ് താരം സിനിമയിൽ എത്തുന്നത്.

അദ്ദേഹമാണ് തന്റെ ശക്തിയെന്നും ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം വീട്ടമ്മ അല്ലങ്കിൽ മറ്റ് ജോലിക്ക് പോകേണ്ടി വന്നേനെയും സോനാ പറയുന്നു.

തമിഴ് ഭാഷയിൽ അഭിനയിച്ച ഒരു സീരിയലിൽ കൂടി അവിടെയും ആരാധകരുണ്ടെന്നും മാളിലും മറ്റും പോകുമ്പോൾ സെൽഫി എടുക്കാനും എയർപോർട്ടിൽ കൂടി യാത്ര ചെയ്യുമ്പോൾ ആളുകൾ പേര് വിളിച്ചു ഓടിവരുമെന്നും സോനാ പറയുന്നു.