ചാക്കോച്ചനോട് പ്രണയം തുറന്നു പറയാൻ കൂട്ടുകാരി നിർബന്ധിച്ചു; പക്ഷെ എനിക്ക് ഭയമായിരുന്നു; ശാലിനിയുടെ തുറന്നു പറച്ചിൽ..!!

2,351

അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയുടെ പ്രണയ നായകനായി എത്തിയ താരം ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിൽ ഒറ്റ ചിത്രത്തിൽ കൂടി ശാലിനിയും ചാക്കോച്ചനും കേരളക്കരയുടെ യുവ ഹൃദയങ്ങൾ കവർന്നു. തുടർന്ന് ഇരുവരും നിറത്തിലും പ്രേം പൂജാരിയിലും അടക്കമുള്ള ചിത്രങ്ങളിൽ ഒന്നിച്ചു. വിജയ ജോഡികൾ ആയി മാറിയപ്പോൾ ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കും എന്ന് പലരും ആഗ്രഹിച്ചിരുന്നു.

എന്നാൽ തങ്ങൾ അന്നും ഇന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്ന് ശാലിനി പറയുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമേ തനിക്ക് ഒരു കഥാപാത്രം എന്ന നിലയിൽ ചാക്കോച്ചനോട് പ്രണയം തോന്നിയിട്ട് ഉള്ളൂ എങ്കിൽ കൂടിയും അല്ലാതെ ഒരിക്കൽ പോലും തോന്നിയിട്ടില്ല എന്ന് ശാലിനി പറയുന്നു. എന്നാൽ തന്റെ കൂട്ടുകാരിൽ പലർക്കും അദ്ദേഹത്തോട് പ്രണയം ആയിരുന്നു എന്നും അതിൽ ഒരാൾ അവളുടെ ചാക്കോച്ചനോടുള്ള പ്രണയം അദ്ദേഹത്തോട് താൻ പറയണം എന്ന് നിർബന്ധിച്ചിരുന്നു എന്ന് ശാലിനി പറയുന്നു. എന്നാൽ താൻ ഒരിക്കൽ പോലും അക്കാര്യം ചാക്കോച്ചനോട് പറഞ്ഞില്ല എന്നും കാരണം തന്റെ സൗഹൃദം തകരുമോ എന്നുള്ള ഭയം ആയിരുന്നു എന്നും താരം പറയുന്നു.

അനിയത്തി പ്രാവ് കഴിഞ്ഞ സമയത്ത് പലരും തന്നോട് എന്നാണ് നിങ്ങളുടെ വിവാഹം എന്ന് ചോദിച്ചിട്ടുണ്ട് എന്നും ചാക്കോച്ചനോട് ഇതേ ചോദ്യങ്ങൾ ആയി എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞിട്ടുണ്ട് എന്ന് ശാലിനി പറയുന്നു. തന്നോട് ഒരിക്കൽ പോലും ചാക്കോച്ചന് പ്രണയം തോന്നിയിട്ടില്ല എന്നും തനിക്കും അങ്ങനെ തന്നെ ആയിരുന്നു എന്നും ശാലിനി വെളിപ്പെടുത്തുന്നു.