മദ്യപിച്ച് വീട്ടിൽ എത്തിയ സീനിൽ സീമ തല്ലിയത് അഞ്ച് തവണയിലേറെ; കൃഷ്ണ ചന്ദ്രന്റെ വെളിപ്പെടുത്തൽ..!!

255

1980ൽ ജയനെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്ത വലയം. സീമ ആയിരുന്നു ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്.

നായികയായി എത്തിയ സീമയുടെ സഹോദരന്റെ വേഷത്തിൽ എത്തിയത് നടനും ഗായകനുമായ കൃഷ്‍ണചന്ദ്രന്‍ ആയിരുന്നു. ആ ചിത്രത്തിറെ ചിത്രീകരണ അനുഭവങ്ങള്‍ ഐ വി ശശി ഓര്‍മ്മക്കുറിപ്പില്‍ കൃഷ്ണ ചന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്.

”കാന്തവലയം എന്ന സിനിമയില്‍ സീമ ചേച്ചിയുടെ അനിയനായിട്ടാണ് അഭിനയിച്ചത്. അതില്‍ അനിയന്‍ മദ്യപിച്ച് വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്. സീമ ചേച്ചി എന്ന തല്ലുന്ന ഒരു രംഗവും. ആ തല്ലൊക്കെ നാച്ചുറലായിട്ടാണ് ചിത്രീകരിക്കുന്നത്. ആ തല്ല് അഞ്ച് തവണയെങ്കിലും പല ആംഗിളില്‍ നിന്നായി ശശിയേട്ടന്‍ ഷൂട്ട് ചെയ്യും. അത് അദ്ദേഹത്തിന്റെ രീതിയാണ്. അപ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. അഞ്ച് തവണ എടുക്കുമ്പോഴും തല്ലുകൊള്ളണം. അഭിനയമല്ലാതെ ശരിയായി തല്ലും. അത്രയും തവണ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഷോട്ട് മനോഹരമാക്കാന്‍ ഏതറ്റം വരെയും അദ്ദേഹം പോകും.

ദേഷ്യം തോന്നിയാല്‍ കഴുതക്കുട്ടി എന്നു വിളിക്കും. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശകാരവാക്ക്. അതിനപ്പുറത്തേക്ക് അദ്ദേഹം ഒന്നും പറയാറില്ല. സംവിധായകന്‍ എന്നതിന് അപ്പുറത്തേയ്‍ക്ക് അത്രയും സ്‍നേഹമുള്ള വ്യക്തിയാണ് ഐ വി ശശി എന്ന വ്യക്തി. ” കൃഷ്ണ ചന്ദ്രന്‍ പറയുന്നു.

നടനായും ഗായകനായും കൂടാതെ ഡബ്ബിങ് ആർട്ടിസ്റ് ആയും ഒക്കെ മലയാള സിനിമയിൽ തിളങ്ങിയ കലാകാരൻ ആയിരുന്നു കൃഷ്ണ ചന്ദ്രൻ.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ആദ്യം ചിത്രത്തിൽ കുഞ്ചാക്കോ ബോബനു വേണ്ടി ശബ്ദം നൽകിയത് കൃഷ്ണ ചന്ദ്രൻ ആയിരുന്നു. സർഗം ചിത്രത്തിൽ വിനീതിന് ശബ്ദം നൽകിയതും ഇദ്ദേഹം തന്നെയാണ്. 1000 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് കൃഷ്ണ ചന്ദ്രൻ.

എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!

You might also like