കളിക്കുന്നതിന് ഇടയിൽ ബാറ്ററി വിഴുങ്ങിയ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; നേരത്തെ സഹോദരൻ പുഴയിൽ വീണ് മരിച്ചിരുന്നു..!!

40

കളിക്കുന്നതിന് ഇടയിൽ ബാറ്ററി വിഴുങ്ങിയ രണ്ട് വയസുള്ള കുരുന്നിന് ദാരുണാന്ത്യം. രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെ ഇരുന്നപ്പോൾ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.

തുടർന്നുള്ള പരിശോധനയിൽ ആണ് കുട്ടിയുടെ അന്നനാളത്തിൽ ബാറ്ററി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തര ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി എങ്കിലും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

നാദാപുരം വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) യാണ് മരിച്ചത്. നേരത്തേ കുട്ടിയുടെ മൂത്ത സഹോദരന്‍ മുഹമ്മദ് റിഷാദ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മരണപ്പെട്ടിരുന്നു.

മാതാവ്: ശരീഫ . സഹോദരങ്ങള്‍: റാസിന്‍ റഷീദ്, പരേതനായ മുഹമ്മദ് റിഷാദ്.