മോഹൻലാലിന്റേയും പ്രിയദർശന്റെയും ഡ്രീം മൂവിയിൽ നായകനായി എത്തിയത് മമ്മൂട്ടി..!!

45

മലയാളത്തിലെ ഏറ്റവും വലിയ വിജയ കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ കോമ്പിനേഷൻ. മലയാള സിനിമ എന്നും ഓർക്കുന്ന ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടിൽ സ്വപനം കണ്ട ചിത്രങ്ങൾ എല്ലാം അവർ ചെയ്തിട്ടുണ്ട് എന്നുള്ളത് ആണ് വസ്തുത. പത്ത് വർഷങ്ങൾക്ക് മുന്നേ ആഗ്രഹിച്ച പ്രിയദർശൻ ചെറുപ്പം മുതൽ മനസ്സിൽ കണ്ട സിനിമ ആയിരുന്നു മരക്കാർ.

അത് ഇരുവരും ചേർന്ന് ഇപ്പോൾ യാഥാർഥ്യം ആക്കുകയും ചെയ്തു. എന്നാൽ ഇരുവരും സ്വപ്നം കണ്ട മറ്റൊരു ചിത്രം ഉണ്ടായിരുന്നു. ടി ദാമോദരൻ എം ടി വാസുദേവൻ നായർ എന്നിവരുടെ കൂട്ടുകെട്ടിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശന്റെ സംവിധാനത്തിൽ ഒരു ചിത്രം ചെയ്യാൻ പ്ലാൻ ചെയ്തു. ആ ചിത്രം മറ്റൊന്നും ആയിരുന്നില്ല. 12 വർഷത്തിൽ ഒരിക്കൽ മകം നാളിൽ തിരുനാവായ മണൽപ്പുറത്ത് നടക്കുന്ന മാമാങ്കത്തെ ആസ്പദം ആക്കിയുള്ള ചിത്രം.

പ്രിയദർശൻ ചെയ്യാൻ ഏറുന്ന ചിത്രം അവസാനത്തെ മാമാങ്കം എന്ന പേരിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രിയദർശൻ എം ടി കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രം എന്നൊക്കെ വാർത്തകളിൽ ഇടം നേടിയ ചിത്രം പാതി വഴിയിൽ നിന്നു. ചിത്രത്തിന്റെ ചർച്ചകൾ മദ്രാസിൽ നടക്കുന്നതിന് ഇടയിൽ ആണ് പ്രിയന്റെ അച്ഛന് അസുഖം ആണ് എന്നുള്ളത് വിവരം അറിയുന്നത്.

തുടർന്ന് അവിടെ നിന്നും പ്രിയൻ അച്ഛന്റെ അടുത്തേക്ക് മടങ്ങുക ആയിരുന്നു. തുടർന്ന് അച്ഛന്റെ കാര്യങ്ങളിൽ മുഴുകിയതോടെ ചിത്രം പാതി വഴിയിൽ നിന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പോൾ എം പത്മകുമാർ സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി മാമാങ്കം കഥ സിനിമ ആയി. വമ്പൻ വിജയം ആകുകയും ചെയ്തു.