മറ്റു നടന്മാരെ ആ സ്വഭാവം പൃത്വിക്കില്ല; അതുകൊണ്ടു ഒരുമിച്ചഭിനയിക്കുന്നത് ആഘോഷിച്ചിരുന്നു; മീര ജാസ്മിൻ..!!

1,828

2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ നടൻ ആണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ താൻ കൈവെക്കാത്ത വിജയം കൊയ്യാത്ത മേഖല ഇന്ന് ഇല്ല എന്ന് വേണം പൃഥ്വിരാജിനെ കുറിച്ച് പറയുമ്പോൾ. മലയാളത്തിൽ നടനായും സംവിധായകൻ ആയും ഗായകനായും നിർമാതാവ് ആയി ഒക്കെ തിളങ്ങി താരം ആണ് പൃഥ്വിരാജ്.

താരത്തിന്റെ ഒപ്പം ഉള്ള അഭിനയത്തെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്. ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടിയാണ് മീര അഭിനയ ലോകത്തേക്ക് എത്തുന്നത്. മികച്ച നടിക്കുള്ള ദേശിയ അവാർഡ് അടക്കം നേടിയിട്ടുള്ള മീരയും പൃഥ്വിരാജ് എന്നിവർ ഒന്നിച്ച ചിത്രം ആണ് സ്വപ്നകൂട് , ചക്രം എന്നീ ചിത്രങ്ങൾ.

മറ്റു നടന്മാരെ പോലെ കള്ളത്തരങ്ങൾ ഒന്നും ഇല്ലാത്ത ആൾ ആണ് പൃഥ്വി എന്ന് മീര പറയുന്നു. പുറമെ നിന്ന് അഭിനയിച്ചിട്ട് പുറകിൽ നിന്ന് അഭിനയിക്കുന്ന രീതി പൃഥ്വിക്ക് ഇല്ല. പൃഥ്വിരാജിനൊപ്പം ഉള്ള അഭിനയ സമയത്ത് ആഘോഷം ആണെന്ന് മീര പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. ഇപ്പോൾ പൃഥ്വിക്ക് ഒപ്പം അഭിനയിച്ച ആൾ എന്ന നിലയിൽ അഭിമാനം തോന്നുന്നു എന്നും താരം പറയുന്നു.