മോഹൻലാൽ ചിത്രത്തിൽ നിന്നും ഒഴുവാക്കി; പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചിട്ടും പ്രതിഫലം തന്നില്ല; മലയാള സിനിമയിൽ നിന്നും ലഭിച്ച അവഗണകളെ കുറിച്ച് സാർപ്പട്ട വില്ലൻ ജോൺ കൊക്കൻ..!!

425

സാർപ്പാട്ട പരമ്പരയ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ കൂടി ശ്രദ്ധ നേടിയ താരം ജോൺ കൊക്കൻ. മലയാളി ആയ ജോൺ കൊക്കന് എന്നാൽ മലയാള സിനിമകളിൽ നിന്നും വലിയ അവഗണകൾ നേരിടേണ്ടി വന്നു എന്ന് താരം പറയുന്നു.

തന്നിലെ നടന് ഒരു അവസരം തന്നത് പാ രഞ്ജിത് ആണെന്ന് ജോൺ പറയുന്നു. ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഠിനമായ പരിശ്രമങ്ങൾ വേണ്ടി വരും. അവഗണകൾ നേരിടേണ്ടി വരും. അത്തരത്തിൽ ഉള്ള ഒട്ടേറെ വേദനകൾ വന്നിട്ടുണ്ട് ജോൺ കൊക്കന്റെ അഭിനയ ജീവിതത്തിൽ.

മലയാളത്തിൽ ഒരുകാലത്തിൽ തിളങ്ങി നിന്ന മീര വാസുദേവിന്റെ രണ്ടാം വിവാഹം ജോൺ കൊക്കാനുമായി ആയിരുന്നു. തുടർന്ന് ഇവരുവരും വിവാഹ മോചനം നേടുകയും ചെയ്തു. ആര്യ എന്ന നടന്റെ കരിയറിൽ ഏറ്റവും മികച്ച വേഷമായിരുന്നു പ രഞ്ജിത് കബാലി , കാല എന്നി ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സർപ്പട്ടൈ പരമ്പര. ആമസോൺ പ്രൈമിൽ കൂടിയായിരുന്നു സിനിമ റിലീസ് ചെയ്തത്.

വമ്പൻ താരനിര ഉണ്ടായ ചിത്രത്തിൽ ആര്യക്കൊപ്പം പശുപതി , ദുഷാര വിജയൻ , ജോൺ കൊക്കൻ , ജോൺ വിജയ് , സബീർ കല്ലറക്കൽ , അനുപമ കുമാർ , സഞ്ജന നടരാജൻ , കലൈയരശൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ഇടിയപ്പ പരമ്പരയും സർപ്പട്ട പരമ്പരയും തമ്മിൽ ഉള്ള വർഷങ്ങൾ ആയി ഉള്ള വഴക്കും മത്സരവും ആണ് ചിത്രം പറയുന്നത്.

അതിൽ ഇടിയപ്പ പരമ്പരയിലെ ഏറ്റവും മികച്ച ബോക്സിർ ആയി ആണ് ജോൺ കൊക്കൻ അവതരിപ്പിക്കുന്ന വെമ്പുലി എന്ന കഥാപാത്രം. ചിത്രത്തിൽ കൂടി മികച്ച പ്രതികരണം ആണ് ജോൺ കൊക്കന് ലഭിക്കുന്നത്. ജോൺ കൊക്കൻ തന്റെ അഭിനയ മോഹവുമായി നടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി എങ്കിൽ കൂടിയും ഇന്നാണ് താരത്തിന് കലാരംഗത്ത് നിന്നും നേരിട്ട വേദനകളെ കുറിച്ച് ജോൺ മനസ് തുറക്കുമ്പോൾ വലിയ വാർത്ത പ്രാധാന്യം ലഭിക്കുന്നത്.

തനിക്ക് ഏറ്റവും വിഷമം ഉണ്ടായത് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു എന്ന് ജോൺ പറയുന്നു. മോഹൻലാൽ ചിത്രം ശിക്കാരിൽ തന്നെ അഭിനയിക്കാൻ വിളിക്കുകയും മികച്ച വേഷം കിട്ടുകയും ചെയ്തു. പതിനഞ്ച് ദിവസം ഡേറ്റ് കൊടുത്ത ചിത്രത്തിൽ വെറും രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞു വിട്ട് എന്നും പിന്നീട് കാരണം തിരക്കിയപ്പോൾ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് ആണ് മടക്കി അയച്ചത് എന്നാണ് വിവരം ലഭിച്ചത്.

തനിക്ക് ഏറെ വിഷമം തോന്നിയ കാര്യമായിരുന്നു അത്. ആരൊക്കെയോ ചേർന്ന് തന്നെ ഒതുക്കിയത് ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

അന്ന് എന്നെ പതിനഞ്ച് ദിവസത്തേക്കായിരുന്നു ഷൂട്ടിങ്ങിന് വിളിച്ചിരുന്നത്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ ഷൂട്ട് കഴിഞ്ഞു എന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടു. പിന്നെ വിളിയൊന്നും വന്നില്ല ഞാൻ തുടർന്ന് ഇതിനെ കുറിച്ച് തിരക്കിയപ്പോൾ അറിഞ്ഞു, എനിക്ക് അഭിനയിക്കാൻ അറിയില്ലാത്തത് കൊണ്ടാണ് പുറത്താക്കിയത് എന്ന്. എന്നാൽ അതെന്നെ അന്ന് ഒരുപാട് വിഷമിപ്പിച്ചു.

പിന്നീട് പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. പക്ഷേ അതിന് കാശ് ഇപ്പോഴും തന്നിട്ടില്ലെന്നും ജോണ് കോക്കാൻ വേദനയോടെ പറയുന്നു. പാ രഞ്ജിത്താണ് തന്നിലെ നടനെ പുറത്തുകൊണ്ടുവന്നതെന്നും അങ്ങനെയാണ് വെമ്പുലി എന്ന ബോക്സിങ് താരത്തിന്റെ വേഷം ലഭിച്ചതെന്നും കൊക്കൻ പറയുന്നു. 

ഇപ്പോൾ ഒരുപാട് പേര് വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ജോണ് പറയുന്നു. കോക്കൻ ആദ്യം വിവാഹം കഴിച്ചത് നടി മീര വാസുദേവിനെയാണ്. ഈ ബന്ധത്തിൽ ജോണിനും മീരക്കും ഒരു കുഞ്ഞുമുണ്ട്. എന്നാൽ ഇവരുവരും വിവാഹ മോചിതരാകുകയും തുടർന്ന് നടി പൂജ രാമചന്ദ്രനെ വിവാഹം കഴിക്കുകയുമായിരുന്നു.