പ്രിത്വിക്കൊപ്പം ആ സിനിമ ചെയ്യുമ്പോൾ ഉണ്ടായ ചില പ്രശ്നങ്ങൾ; ഇപ്പോൾ അതൊക്കെ കാണുമ്പോൾ അത്ഭുതമാണ്; സംവൃത സുനിൽ..!!

464

ദിലീപ് നായകനായി എത്തിയ രസികൻ എന്ന സിനിമയിൽ കൂടി നായകിയായി 2004 ൽ ചലച്ചിത്ര ലോകത്തിൽ എത്തിയ താരം ആണ് സംവൃത സുനിൽ. സംവിധായകൻ ലാൽ ജോസിന്റെ കണ്ടെത്തിയ താരമാണ് സംവൃത. നാൽപ്പതോളം മലയാളം സിനിമകൾക്ക് ഒപ്പം തന്നെ തമിഴിലും തെലുങ്കിലും സംവൃത സുനിൽ അഭിനയിച്ചിട്ടുണ്ട്.

2012 ൽ വിവാഹം കഴിച്ച സംവൃത പിന്നീട് അഭിനയ ലോകത്തു നിന്ന് ഏറെക്കാലം വിട്ടു നിൽക്കുക ആയിരുന്നു. രണ്ടു മക്കൾ ഉള്ള താരം ഭർത്താവിനൊപ്പം അമേരിക്കയിലാണ്. 2019 ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ കൂടി സംവൃത സുനിൽ അഭിനയ ലോകത്തേക്ക് എത്തിയിരുന്നു.

ക്ലാസ്സിക്കൽ നൃത്തം അഭ്യസിച്ച ആൾ കൂടി ആണെങ്കിലും സിനിമാറ്റിക്ക് ഡാൻസ് തനിക്ക് പേടിയാണ്. അതുപോലെ റൊമാൻസ് ചെയ്യുമ്പോൾ വല്ലാത്തൊരു മനസികവസ്ഥയാണ്. അതോർത്തു തലേ ദിവസം മുതൽ ഉറങ്ങാൻ കഴിയാറില്ല എന്നും സംവൃത പറയുന്നു. പ്രിത്വിരാജിനൊപ്പം വിജയം നേടിയ സിനിമകൾ ചെയ്ത നായിക കൂടി ആണ് സംവൃത.

ചോക്കലേറ്റും റോബിൻ ഹുഡും അയാളും ഞാനും തമ്മിൽ ഒക്കെ വലിയ വിജയങ്ങൾ ആയ സിനേംകളാണ്. എന്നാൽ ജോഷി സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി എത്തിയ റോബിൻ ഹുഡ് എന്ന സിനിമ ചെയ്തപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് സംവൃത സുനിൽ…

പ്രിത്വിയുമായി അഭിനയിച്ച സമയങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്നങ്ങൾ. ‘സിനിമയിൽ ഡാൻസ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച്‌ ടെൻഷൻ ആണ്. ക്ലാസ്സിക്കൽ നൃത്തം മാത്രമാണ് ഞാൻ പഠിച്ചിട്ടുള്ളത്. സിനിമാറ്റിക് എനിക്ക് അറിയില്ല. ഒരു സിനിമയിൽ ഫാസ്റ്റ് ആയിട്ടുള്ള ഡാൻസ് ഉണ്ടെന്ന് അറിഞ്ഞാൽ തലേ ദിവസം ഞാൻ ഉറങ്ങില്ല.

അങ്ങനെ ഒരു അനുഭവമായിരുന്നു റോബിൻ ഹുഡ് എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം. രാജുവാണെങ്കിൽ നന്നായി ഡാൻസ് കളിക്കുന്ന ആളാണ്. പ്രത്യേകിച്ച്‌ ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാൻ എനിക്ക് ടെൻഷനും പേടിയും ആയി.

ഇന്നും ആ ഗാനം കാണുമ്പോൾ എനിക്ക് അത്ഭുതമാണ്. ഇത് ഞാൻ തന്നെയാണോ ചെയ്തത് എന്നോർത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റോമാൻസും അതുമായി ബന്ധപ്പെട്ട ഡാൻസ് സ്റ്റെപ്പുകളും’. സംവൃത പറയുന്നു.

പൃഥ്വിയുമായി സംവൃത അഭിനയിച്ച സിനിമകളും ഏറെ വിജയം നേടിയിരുന്നു. പ്രിത്വിരാജിന്റെ ഭാഗ്യ നായികമാരിൽ ഒരാൾ ആണ് സംവൃത സുനിൽ. വാസ്തവം എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ നായികയായി സംവൃത സുനിൽ ആദ്യം അഭിനയിച്ചത്.

പിന്നാലെ ചോക്ലേറ്റ്, തിരക്കഥ, റോബിൻ ഹുഡ്, പുണ്യം അഹം, മാണിക്യകല്ല് , അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ അത്രയും മനോഹരമായിരുന്നു.

You might also like