വീണ്ടും തോറ്റ് ശ്രീലങ്ക; അടിച്ചു പരത്തി സൂര്യകുമാർ; എറിഞ്ഞ് വീഴ്ത്തി ഭുവനേശ്വർ കുമാർ..!!

150

മൂന്നു മത്സരങ്ങൾ ഉള്ള ട്വന്റി – 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടി ടീം ഇന്ത്യ. ടോസ് ജയിച്ച ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു എങ്കിൽ കൂടിയും ഇന്ത്യൻ നായകൻ ശിഖർ ധവാൻ , മിന്നും ഫോമിൽ നിൽക്കുന്ന സൂര്യ കുമാർ യാദവ് മലയാളി താരം സഞ്ജു സാംസൺ എന്നിവരുടെ ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന മാന്യമായ സ്കോർ നേടി.

സൂര്യ കുമാർ മാധവ് 34 ബോളിൽ അമ്പത് നേടിയപ്പോൾ ശിഖർ ധവാൻ 46 റൺസ് നേടി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ശ്രീലങ്ക 126 റൺസിൽ ഓൾ ഔട്ട് ആയി. ഭുവനേശ്വർ കുമാർ 4 വിക്കറ്റ് നേടിയപ്പോൾ ദീപക് ചഹാർ 2 വിക്കറ്റ് നേടി. 28 റൺസിനാണ് ഇന്ത്യൻ വിജയം. ഭുവനേശ്വർ കുമാർ ആണ് മാൻ ഓഫ് ദി മാച്ച്. ജൂലൈ 27 നും 29 നും ആണ് ബാക്കി മത്സരങ്ങൾ.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക്‌ പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, യുശ്വേന്ദ്ര ചഹൽ, വരുൺ ചക്രവർത്തി

ലങ്കൻ ടീം: അവിഷ്‌ക ഫെര്ണാണ്ടോ, മിനോദ് ഭാനുക, ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദസുൻ ഷനക, ആഷെൻ ബന്ദാര, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്നെ, ഇസുരു ഉദാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര.