അന്നാണ് ഞാൻ ആദ്യമായി മായയേയും പ്രണവിനെയും കാണുന്നത്; മായ എന്തിനാണ് തന്നെ അങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല; ദുൽഖർ സൽമാന്റെ കുട്ടിക്കാല ഓർമ്മകൾ..!!

4,531

മലയാളികൾക്ക് അറിയാം ഇവരെ മൂന്നുപേരെയും അവർ സിനിമ താരങ്ങൾ ആകണം എന്നൊന്നും ഇല്ല. കാരണം അവരുടെ അച്ഛൻമാരെ അത്രമേൽ ഇഷ്ടമാണ് മലയാളികൾക്ക്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല. ദുൽഖർ സൽമാൻ , പ്രണവ് മോഹൻലാൽ , വിസ്മയ മോഹൻലാൽ എന്നിവരെ കുറിച്ചാണ്.

ദുൽഖർ മലയാള സിനിമയിൽ തന്റേതായ ഇടം നേടിക്കഴിഞ്ഞു. നടനായും ഗായകനും നിർമാതാവ് ആയിയുമെല്ലാം സജീവമായി നിൽക്കുന്നതും ഉണ്ട്. പ്രണവ് മോഹൻലാൽ യാത്രകളെ സാഹസിക യാത്രകളെ ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ അതോടൊപ്പം തന്നെ വർഷത്തിൽ ഒരിക്കലോ മറ്റൊരു ഒരു സിനിമ ഒക്കെ ചെയ്യുന്നതും ഉണ്ട് പ്രണവ്.

രണ്ടു പടങ്ങൾ ആണ് നായകനായി എത്തിയത്. മൂന്നാം ചിത്രം ഉടൻ എത്തും. മറ്റൊരാൾ വിസ്മയ മോഹൻലാൽ ആണ്. അത്ര സുപരിചിതമല്ല. കഥയുടെയും എഴുത്തിന്റെയും ലോകത്തിൽ ആണ് താരം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ സഹ സംവിധായകനായി വിസ്മയ സിനിമ ലോകത്തിലേക്ക് ചുവടു വെയ്കുകയാണ്.

എന്നാൽ തനിക്ക് ഇവരെ ചെറുപ്പം മുതൽ അറിയാം എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. തന്നെ വെച്ച് നോക്കുമ്പോൾ ചെറിയ കുട്ടികൾ ആണ് രണ്ടുപേരും. അമ്മയുടെ ഒരു സ്റ്റേജ് ഷോ കാണാൻ എത്തിയപ്പോൾ ആണ് ആദ്യമായി ഞാൻ വിസ്മയയെയും പ്രണവിനെയും കാണുന്നത് എന്ന് ദുൽഖർ പറയുന്നു.

എന്നാൽ പ്രിയദർശന്റെ മകൾ കല്യാണിയെ താൻ ആദ്യമായി കാണുന്നത് തന്നോടൊപ്പം നായികയായ ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു എന്ന് ദുൽഖർ പറയുന്നു. താനും അപ്പുവും മായയും തമ്മിലുള്ള ഓർമകളെ കുറിച്ച് ദുൽഖർ പറയുന്നത് ഇങ്ങനെ..

“എനിക്ക് അന്ന് ഇവരെക്കാൾ പ്രായമുണ്ട്. ഞാൻ ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ആയിരുന്നു ആ പരിപാടി നടന്നത്. അന്ന് ഇവർ രണ്ടുപേരും ചെറിയ കുട്ടികളാണ്. വിസ്മയ തീരെ ചെറുതാണ്. പ്രണവ് പ്രൈമറി ക്ലാസ്സിൽ എങ്ങാനും ആയിരുന്നു പഠിക്കുന്നത്. അന്നുമുതൽ തന്നെ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. ഇവരുടെ ഒപ്പം ഇവരുടെ കസിൻസ് ആയി ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. പിന്നീട് അധികം സന്ദർഭങ്ങളിൽ ഇവരെ കണ്ടിട്ടില്ല.

എങ്കിലും ഇടയ്ക്കിടെ കാണുമ്പോൾ ഉള്ള സൗഹൃദം ഏറെ നാളെ ഞങ്ങൾ കാത്തുസൂക്ഷിക്കും ആയിരുന്നു. ചാലു ചേട്ടാ എന്ന പേരിലാണ് വിസ്മയ എന്നെ വിളിക്കുന്നത്. എന്തുകൊണ്ടാണ് ആ പേരിൽ വിളിക്കുന്നത് എന്ന് അറിയില്ല. മുതൽ അങ്ങനെ വിളിച്ചു ശീലിച്ചത് കൊണ്ടാവാം” – ദുൽഖർ സൽമാൻ പറയുന്നു.

You might also like