സുനിൽ ഷെട്ടിയായിയുന്നു നായകൻ; എന്നാൽ മോഹൻലാൽ ആ സിനിമ ഏറ്റെടുത്ത് ചരിത്ര വിജയമാക്കി; സംവിധായകന്റെ വാക്കുകൾ വൈറൽ ആകുമ്പോൾ..!!

324

മലയാളത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ നടൻ. കഴിഞ്ഞ 40 വർഷങ്ങളായി എതിരാളികളില്ലാതെ മലയാള സിനിമയിൽ തുടരുമ്പോൾ മോഹൻലാൽ ചെയ്യാത്ത വേഷങ്ങൾ ഇല്ല എന്ന് തന്നെ വേണം പറയാൻ. എന്നാൽ മലയാള സിനിമയിൽ വിശ്വസനീയമായ വീറും വാശിയുമുള്ള പട്ടാളക്കഥകൾ ഒരുക്കിയ ആൾ ആണ് സംവിധായകൻ മേജർ രവി.

യഥാർത്ഥത്തിൽ ഒരു പട്ടാളക്കാരൻ ആണെന്ന് ഉള്ളത് തന്നെ ആണ് മേജർ രവിയുടെ സിനിമകളുടെ പ്രത്യേകതയും. പുനർജനി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മേജർ രവി എന്ന സംവിധായകൻ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിൽ കൂടി താരരാജകുമാരനായി എത്തിയ പ്രണവ് മോഹൻലാലിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. എന്നാൽ ആദ്യ ചിത്രത്തിൽ നിന്നും തന്റെ കഴിവുകൾ വേറെ ദിശയിലേക്ക് ആയിരുന്നു മേജർ രവി കൊണ്ട് പോയത്.

മേജർ രവിയുടെ സംവിധാന മികവിന്റെ മറ്റൊരു രൂപം കണ്ടത് മോഹൻലാൽ നായകനായി എത്തിയ കീർത്തി ചക്ര എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. എന്നാൽ കീർത്തി ചക്ര എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നില്ല എന്നാണ് മേജർ രവി പറയുന്നത്. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേജർ രവി മോഹൻലാൽ ഈ സിനിമയിലേക്ക് എത്തിയത് എങ്ങനെ എന്നുള്ളത് വ്യക്തമാക്കിയത്…

കഥ കീർത്തിചക്രയുടെ ആദ്യം കേൾപ്പിച്ചത് പ്രിയദർശനെയാണെന്നും അതിനു ശേഷം മേം ഹൂ നാ എന്ന ഹിന്ദി ചിത്രത്തിന്റെ സെറ്റിൽ ജോലി ചെയ്യുമ്പോൾ സുനിൽ ഷെട്ടിയെ കണ്ടു മുട്ടുകയും അദ്ദേഹത്തോട് ആ കഥ പറയുകയും ചെയ്തു എന്നും മേജർ രവി പറയുന്നു. അദ്ദേഹത്തിന് കഥ ഇഷ്ട്ടപെട്ടതോടെ ആ പ്രൊജക്റ്റ് ഓൺ ആവുകയും വിതരണ കമ്പനി വരെ റെഡി ആയി വരികയും ചെയ്തുവെന്നും മേജർ രവി വ്യക്തമാക്കുന്നു.

പക്ഷേ ആ വിതരണ കമ്പനിയുടെ പിന്നീട് പുറത്തു വന്ന രണ്ട് ചിത്രങ്ങൾ സാമ്പത്തികമായി പരാജയമായി മാറിയതോടെ സാമ്പത്തിക പ്രതിസന്ധി മൂലം അവർ ഈ മേജർ രവി ചിത്രം ഒരുക്കുന്നതിൽ നിന്ന് പിന്മാറി. പിന്നീട് മേജർ രവി സംസാരിച്ചത് നടൻ ബിജു മേനോനോടാണ്. ഒരു നിർമ്മാതാവിനെ കിട്ടിയെങ്കിലും അദ്ദേഹവുമായി യോജിച്ചു പോകാൻ സാധിക്കാത്തതു കൊണ്ട് ആ ശ്രമവും പരാജയപെട്ടു.

അങ്ങനെയിരിക്കെയാണ് മോഹൻലാലിനോട് കഥ പറയാൻ തീരുമാനിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട മോഹൻലാലിന് അതൊരുപാട് ഇഷ്ടപ്പെടുകയും ഉടനടി തന്നെ ചിത്രം ചെയ്യാമെന്നുള്ള ഉറപ്പു നൽകുകയും ചെയ്തു. അതിനു ശേഷമാണു ആർബി ചൗധരി എന്ന നിർമ്മാതാവ് എത്തുന്നതും ചിത്രം നടക്കുന്നതും. മോഹൻലാൽ ആർബി ചൗധരി എന്നിവർ കാണിച്ച വിശ്വാസം ഇല്ലെങ്കിൽ മേജർ രവി എന്ന സംവിധായകൻ ഇന്നുണ്ടാവില്ല എന്നും അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ അവരോടു കടപ്പെട്ടിരിക്കുമെന്നും മേജർ രവി വ്യക്തമാക്കുന്നു.

You might also like