മോഹൻലാലിനെ എന്താണ് എല്ലാവരും ലാലേട്ടൻ എന്നു വിളിക്കുന്നത് മനസിലായ നിമിഷം; നീരജ് മാധവ്..!!

75

മലയാളികൾക്ക് സുപരിചിതനായ യുവ നടനമാരിൽ ഒരാൾ ആണ് നീരജ് മാധവ്, നായകനും സഹ നടൻ ആയും ഒക്കെ തിളങ്ങിയ താരം, നീരജിന്റെ സിനിമയിലെ തുടക്ക കാലഘട്ടങ്ങളിൽ തന്നെ സൂപ്പര്താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ചില മലയാളം നടന്മാരിൽ ഒരാൾ ആണ്. 2013ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ നടൻ ആ വർഷം അഭിനയിച്ച ചിത്രം മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിൽ ആയിരുന്നു, മലയാള സിനിമയിലെ ആദ്യ അമ്പത് കോടി ചിത്രമായിരുന്നു ദൃശ്യം.

ദൃശ്യത്തിന്റെ ലൊക്കേഷനിൽ എത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു നീരജ് മാധവ്വിന്റെ ആദ്യ സീൻ, അതും അഭിനയ കുലപതി മോഹൻലാലിന് ഒപ്പം, അമ്പത് മീറ്റർ അകലെ നിന്നും മോഹൻലാൽ സൈക്കിൾ ചവിട്ടി വരുകയും പൊലീസ് സ്റ്റേഷന്‍ പണിയുന്നത് നോക്കിനില്‍ക്കുകയാണ് നീരജ്. പിന്നില്‍നിന്ന് മോഹന്‍ലാല്‍ വന്ന് ‘എന്താ ഇവിടെ?’ എന്ന് ചോദിക്കും. ‘വെറുതെ പണി നോക്കി നിന്നതാണ്’ എന്ന് മറുപടി പറയണം. ഇതായിരുന്നു സീൻ.

പക്ഷെ, ലാലേട്ടൻ സൈക്കിൾ ചവിട്ടി അടുത്ത് എത്തിയപ്പോൾ ടെൻഷൻ കാരണം ഡയലോഗ് ഞാൻ മറന്നു, സ്തംഭിച്ചു നിൽക്കുകയാണ് ഞാൻ, ആകെ വിയർത്തു കുളിച്ചു അമ്പരപ്പും, എന്‍റെ പരിഭ്രമം കണ്ട് ലാലേട്ടന്‍ പതിയെ പറഞ്ഞു, ‘പേടിക്കേണ്ട, ഇത് വൈഡ് ഷോട്ടാണ്. ക്യാമറ അങ്ങ് ദൂരെയല്ലേ. ഡയലോഗ് മറന്നുപോയാലും എന്തെങ്കിലും പറഞ്ഞാല്‍ മതി. ഡബ്ബിംഗില്‍ ശരിയാക്കാം’.

എന്‍റെ പേടി പിടിച്ചെടുത്ത് പിന്നെ ലാലേട്ടന്‍ കൂടുതല്‍ വര്‍ത്തമാനം പറഞ്ഞ് അടുപ്പമുണ്ടാക്കി. രണ്ടുദിവസം കൊണ്ട് തോളില്‍ കൈയിട്ട് വര്‍ത്തമാനം പറയാന്‍ തുടങ്ങി. മോഹന്‍ലാലിനെ എന്തുകൊണ്ടാണ് എല്ലാവരും ലാലേട്ടന്‍ എന്ന് വിളിക്കുന്നത് എന്ന് മനസിലായത് അങ്ങനെയാണ്”

മോഹൻലാൽ എന്ന നടനെ കുറിച്ചു ഓരോ നടന്മാർക്കും ഇങ്ങനെ ഓരോ കഥകൾ പറയാൻ എപ്പോഴും ഉണ്ടാകും, മോഹൻലാൽ എന്നും എല്ലാരിൽ നിന്നും വ്യത്യസ്തൻ ആയി മാറുന്നതും ഈ കാരണം കൊണ്ട് തന്നെ.