ആസ്മയായി ബുദ്ധിമുട്ടി നിന്നപ്പോൾ ലാലേട്ടൻ വന്നു; മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർക്കൊപ്പമുള്ള അനുഭവുമായി നിർമാതാവ്..!!

2,084

മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ചിട്ടുള്ള നിർമാതാവ് ആണ് ബിസി ജോഷി. പ്രമാണി , സ്വാതന്ത്രം അർദ്ധരാത്രിയിൽ , വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങൾ നിമ്മിച്ചത് ബി സി ജോഷി ആയിരുന്നു. മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ പ്രിത്വിരാജ് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് ഒപ്പം ജോഷി പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം വർക്ക് ചെയ്യുമ്പോൾ നല്ലതും അതോടൊപ്പം മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ജോഷി പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് എന്നിവർ തന്നോട് നടത്തിയ മനോഭാവങ്ങളെ കുറിച്ച് ജോഷി സംസാരിച്ചത്.

മോഹൻലാലിനെ നമുക്ക് ഏത് രീതിയിലും കൈകാര്യം ചെയ്യാം. ഞങ്ങളുടെ സിനിമയിൽ നെല്ലുകുത്തുന്ന ഗോഡൗണിലൊരു സ്റ്റണ്ട് സീനുണ്ടായിരുന്നു. അവിടെ ഭയങ്കര പൊടിയായിരുന്നു. ഫാൻ ഒന്നു ഓൺ ആക്കിയതും പൊടി പറക്കാൻ തുടങ്ങും. പുള്ളി ആണെങ്കിൽ ആസ്മയുള്ളയാളാണ്. ഞങ്ങൾ എല്ലാം സെറ്റ് ചെയ്ത ശേഷം പ്രൊഡക്ഷൻ കോണ്ട്രോളർ വിളിച്ച് പറഞ്ഞു ലാൽ സാർ വരില്ല അദ്ദേഹത്തിന് ശ്വാസം മുട്ടാണ് എന്ന്.

പക്ഷെ ഷൂട്ടിംഗിന് എല്ലാം തയ്യാറാക്കിയിട്ട് മാറ്റിവച്ചാൽ വലിയ നഷ്ടമാകും. അതുകൊണ്ട് ഞാനും പ്രൊഡക്ഷൻ കണ്ട്രോളറും ചെന്ന് സാറിനെ കണ്ടു. ചെന്നപ്പോൾ അദ്ദേഹം ഡോക്ടറെ വിളിച്ച് കുറച്ച് മരുന്നുകൾ എഴുതി വാങ്ങി. ഇത് വാങ്ങിയിട്ട് വാ ഞാൻ ലൊക്കേഷനിലെത്താം എന്ന് പറഞ്ഞു. അരമണിക്കൂറിനകം അദ്ദേഹം ലൊക്കഷനിലെത്തി. അപ്പോഴേക്കും ഞങ്ങൾ മരുന്നുമായി വന്നു. ആ മരുന്ന് കഴിച്ച ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ലാൽ സാർ പോയത്.

അതൊരു വലിയ അനുഭവമാണ്. എന്റെ ഇതുവരെയുള്ള അനുഭവത്തില്‍ പ്രൊഡ്യൂസറുമായി അടുത്തറിഞ്ഞ് പെരുമാറുന്ന താരമാണ് അദ്ദേഹം. മമ്മൂക്ക ഇത്രയങ്ങ് ലയിക്കില്ല. മമ്മൂക്കയ്ക്ക് മമ്മൂക്കയുടേതായ ചില സ്വഭാവങ്ങളൊക്കെയുണ്ട്. ഇതേ സാഹചര്യം മമ്മൂക്കയോടൊപ്പവുമുണ്ടായിരുന്നു. പ്രമാണിയുടെ ചിത്രീകരണത്തിനിടെയായിരുന്നു. നമ്മൾ എല്ലാം സെറ്റ് ചെയ്ത് നിൽക്കുമ്പോൾ മമ്മൂട്ടിയ്ക്ക് പനി വന്നു. നമ്മൾ റിക്വസ്റ്റ് ചെയ്തിട്ടും മമ്മൂക്ക വന്നില്ല. നമ്മൾ അത് അനുവദിച്ചു കൊടുത്തു. ആ കാശൊക്കെ നഷ്ടം വന്നു. മറ്റൊരു സീൻ ചിത്രീകരിക്കാൻ ഒരു ദിവസം കൂടെ നിൽക്കാമോ എന്നു ചോദിച്ചിട്ട് മമ്മൂക്ക നിന്നില്ല നേരത്തേ വാക്ക് പറഞ്ഞ എവിടെയോ പോകാൻ ഉണ്ടെന്ന് പറഞ്ഞ് പോയി.

ആ സീൻ മറ്റൊരു ദിവസമാണ് ചിത്രീകരിച്ചത്. അതൊക്കെ എനിക്ക് വലിയ മനപ്രയാസം ഉണ്ടാക്കിയ സംഭവമാണ്. മമ്മൂക്ക നമ്മുടെ സാഹചര്യം കൂടി മനസിലാക്കണമായിരുന്നു. പിന്നീട് ഞാൻ മമ്മൂക്കയെ കണ്ടിട്ടുണ്ട്. ഈയ്യടുത്ത് ദ പ്രീസ്റ്റിന്റെ പൂജയ്ക്ക് കണ്ടിരുന്നു. പത്ത് വർഷത്തിന് ശേഷമായിരുന്നു കണ്ടത്. എന്നിട്ടും അദ്ദേഹത്തിന് എന്നെ മനസിലായി ആ ജോഷി എന്തൊക്കെയാണെന്നൊക്കെ ചോദിച്ചു. മമ്മൂക്ക വിളക്ക് കത്തിച്ച ശേഷം എന്നെ കൊണ്ട് വിളക്ക് ഒക്കെ കത്തിപ്പിച്ചു. അതൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ അന്നത്തെ സംഭവം എനിക്ക് വലിയ വിഷമമായിരുന്നു. ഒന്നാമത് ഞാൻ പുതിയ നിർമാതാവ് ആയിരുന്നു.

ഞെരുങ്ങി നിൽക്കുകയായിരുന്നു. അവർ ഇതൊക്കെ ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലത്. എന്റെ സിനിമയിൽ പൊതുവെ എല്ലാവരും വളരെ യോജിച്ചാണ് അഭിനയിക്കാറുള്ളത്. ഉദാഹരണത്തിന് വീട്ടിലേക്കുള്ള വഴിയിൽ പൃഥ്വിരാജ് ആയിരുന്നു അഭിനയിച്ചിരുന്നത്. വളരെയധികം സഹകരിച്ചിരുന്നു അദ്ദേഹം. അവാർഡ് സിനിമയാണ് വലിയ പ്രതിഫലം ഒന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലഡാക്കിലും ഗുജറാത്തിലും ഡൽഹിയിലുമൊക്കെയായി ഞങ്ങളുടെ കൂടെ തന്നെ വന്നു. അന്ന് പ്രൊഡക്ഷൻ കൻഡ്രോളർ പോലുമില്ല ആ ജോലി ചെയ്തത് ഞാനും മകനുമായിരുന്നു.

ബ്രെഡിൽ ജാം തേച്ച് കൊടുത്തിട്ടും കഴിച്ചിരുന്നു. നമ്മുടെ പ്രതിസന്ധി മനസിലാക്കി അതിനനുസരിച്ച് അദ്ദേഹം കൂടെ നിന്നു. ക്രൂവിനൊപ്പം തന്നെയായിരുന്നു സഞ്ചരിച്ചത്. മിക്ക രാത്രികളിലും അദ്ദേഹം തന്നെ എല്ലാവർക്കും പാർട്ടി നൽകി. ഷൂട്ടിംഗ് നടക്കുന്നിടത്ത് എല്ലാം വരും. ക്യാമറ സെറ്റാക്കാനൊക്കെ സഹായിക്കുമായിരുന്നു. പ്രതിഫലം കിട്ടിയ ചെറിയ തുക ചിത്രീകരണത്തിനിടെ പാർട്ടികൾ നടത്താൻ തന്നെ അദ്ദേഹം ചെലവാക്കിയിട്ടുണ്ടാകും.

You might also like