6 ദിവസം കൊണ്ട് തിരക്കഥയെത്തി മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കി; രണ്ടര ദിവസം കൊണ്ടെഴുതിയ തിരക്കഥയിൽ മമ്മൂട്ടിക്ക് വമ്പൻ വിജയവും; ഡെന്നിസ് ജോസഫ് എന്ന വിസ്മയ തിരക്കഥാകൃത്ത് ഇനി ഓർമ..!!

163

മോഹൻലാലിനും മമ്മൂട്ടിക്കും കരിയറിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വിജയങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ഇനി ഓർമ. മലയാള സിനിമക്ക് മറ്റൊരു തീരാനഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ് 2021 മെയ് 10 ന്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ആയിരുന്നു ഡെന്നിസ് ജോസഫ് ജനിക്കുന്നത്. ഡെന്നിസ് കൂടുതലും തിരക്കഥ ഒരുക്കിയത് സംവിധായകൻ ജോഷിക്കും തമ്പി കണ്ണന്താനത്തിനും വേണ്ടി ആയിരുന്നു.

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിൽ വീഴ്ചകൾ വന്നു കരിയർ അവാനിച്ചു എന്ന് വിമർശകർ എഴുതി കൂട്ടിയപ്പോൾ അദ്ദേഹത്തിന് വമ്പൻ തിരിച്ചു വരവ് നടത്താൻ കഴിഞ്ഞത് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ന്യൂ ഡൽഹിയിൽ കൂടി ആയിരുന്നു. ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. മനു അങ്കിൾ ആയിരുന്നു ആദ്യ ചിത്രം. എന്നാൽ ഈ ചിത്രത്തിൽ അതിഥിതാരമായി മോഹൻലാലും സുരേഷ് ഗോപിയുമെത്തി.

മോഹൻലാൽ എന്നതിൽ നിന്നും സൂപ്പർ സ്റ്റാർ മോഹൻലാൽ ആയി മാറിയ രാജാവിന്റെ മകന്റെ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു. അതുപോലെ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച അച്ചായൻ വേഷം കോട്ടയം കുഞ്ഞച്ചനും അദ്ദേഹത്തിന്റെ സൃഷ്ടി തന്നെ. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച നമ്പർ 20 മദ്രാസ് മെയിൽ ഇന്നും മലയാളികൾ ഇഷ്ടപ്പെടുന്ന ചിത്രമാണ്.

ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം. മോഹൻലാലിന് വേണ്ടി തിരക്കഥ രാജാവിന്റെ മകന്റെ തിരക്കഥ ഡെന്നിസ് ജോസഫ് ഒരുക്കിയത് വെറും 6 ദിവസങ്ങൾ കൊണ്ട് ആയിരുന്നു. പരാജയങ്ങളിൽ പെട്ട് നിന്ന തമ്പി കണ്ണന്താനത്തിനു വേണ്ടിയാണു ഡെന്നിസ് ജോസഫ് രാജാവിന്റെ മകൻ എഴുതുന്നത്. നായകൻ തന്നെ വില്ലനുമാകുന്ന ഒരു പ്രമേയമായിരുന്നു അത്.

ആ കഥാസാരം ഏറെയിഷ്ടപെട്ട തമ്പി കണ്ണന്താനം ആ കഥയുമായി മമ്മൂട്ടിയെ സമീപിച്ചു. പക്ഷെ പരാജയങ്ങളിൽ പെട്ട് നിന്ന തമ്പിയുമായി ചിത്രം ചെയ്യാൻ മമ്മൂട്ടി വിസമ്മതിച്ചതോടെ തമ്പി കണ്ണന്താനം ആ കഥയുമായി ചെന്നത് സൂപ്പർ താര പദവിയിലേക്ക് കുതിച്ചു കൊണ്ടിരുന്ന മോഹൻലാലിന്റെ അടുത്തേക്കാണ്. കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ ആ ചിത്രം ചെയ്യാൻ സമ്മതം മൂളിയത്.

തമ്പി കണ്ണന്താനത്തിനും ഡെന്നിസ് ജോസഫിനുമൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹമാണ് മോഹൻലാലിനെ അതിനു പ്രേരിപ്പിച്ചത്. വെറും അഞ്ചോ ആറോ ദിവസം കൊണ്ടാണ് താൻ ആ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. അന്നൊക്കെ തന്റെ മുറിയിൽ ഇന്നും വരുന്ന മമ്മൂട്ടി താൻ എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിച്ചു കൊണ്ട് വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുമായിരുന്നുവെന്നും ഡെന്നിസ് ജോസഫ് പറയുന്നു.

മോഹൻലാലിൻറെ കരിയർ തന്നെ മാറ്റിയ വിജയം ആയിരുന്നു രാജാവിന്റെ മകനിലേത്. അന്നുവരെ കുടുംബ ചിത്രങ്ങളും കോളേജ് വേഷങ്ങളും ചെയ്തിരുന്ന മോഹൻലാൽ ആക്ഷൻ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും വിസ്മയം തന്നെ ആയിരുന്നു രാജാവിന്റെ മകനിൽ തീർത്തത്. മൈ ഫോൺ നമ്പർ 2255 എന്നുള്ളത് എന്നും ആരാധകർ ആഘോഷിക്കുന്നു എന്നുള്ളത് തന്നെ ആണ് സത്യം. അതുപോലെ തന്നെ മമ്മൂട്ടിക്ക് വേണ്ടിയും വേഗത്തിൽ തിരക്കഥ ഒരുക്കിയിട്ടുണ്ട് ഡെന്നിസ് ജോസഫ്.

തന്റെ ആദ്യ കാലത്ത് തിളങ്ങി നിന്നത്. ജോഷി മമ്മൂട്ടി ഡെന്നീസ് ജോസഫ് ടീമാണ് അക്കാലത്ത് വലിയ ഹിറ്റുകൾ മമ്മൂട്ടി എന്ന സൂപ്പർ താരത്തിന് സമ്മാനിച്ചിട്ടുള്ളത്. അന്ന് മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളെല്ലാം തിരക്കഥാകൃത്തുക്കളുടെ മികച്ച സൃഷ്ടിയായിരുന്നു. പക്ഷേ ശ്യാമ എന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രം കടലാസിൽ ജീവൻ വച്ചത് ആ സിനിമയുടെ ചിത്രീകരണത്തിന് തലേനാളാണെന്ന് കേട്ടാൽ അതിശയിക്കേണ്ട കാര്യമല്ല.

പൂർണമായും കൊടൈക്കനാലിൽ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതി തീർത്തത് വെറും രണ്ടര ദിവസം കൊണ്ടാണ്. രണ്ടര ദിവസം കൊണ്ട് പൂർണമായ തിരക്കഥ എഴുതി ഷൂട്ട് ചെയ്ത സിനിമ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മഹാ വിജയങ്ങളിലൊന്നായി മാറി എന്നത് മറ്റൊരു ചരിത്രം. മമ്മൂട്ടിയെ കൂടാതെ സുമലത നദിയ മൊയ്തു മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

അക്കാലത്ത് നൂറോളം ദിവസങ്ങൾ പിന്നിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ സൃഷ്ടിച്ച ഒരു സിനിമ അതിന് മുൻപോ പിൻപോ ഉണ്ടായിട്ടില്ല. ഇതിലേറെ എന്തുവേണം ഡെന്നിസ് ജോസഫ് ഒരു വിസ്മയമാണ് എന്നുപറയാൻ.

You might also like