അങ്ങനെ ഒരു ജീവിതം പറ്റില്ലായിരുന്നു; രണ്ടാം വിവാഹം കഴിക്കാൻ കാരണം; മങ്ക മഹേഷ് പറയുന്നു..!!

320

സിനിമയിലും ടെലിവിഷനിലും അതോടൊപ്പം നാടകങ്ങളിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ആലപ്പുഴ സ്വദേശിനിയായ മങ്ക മഹേഷ്. അമ്മ വേഷങ്ങളിൽ കൂടി ആണ് താരം കൂടുതലും ശ്രദ്ധ നേടിയത്. നാടകം വഴി ആണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. അമ്പലപ്പുഴയിൽ ജനിച്ച മങ്ക മഹേഷ് വളർന്നത് അമ്മയുടെ നാടായ ആലപ്പുഴയിൽ ആയിരുന്നു.

അതോടൊപ്പം വീട്ടിൽ ഏറ്റവും കൂടുതൽ സ്നേഹ ലാളനകൾ കിട്ടിയ ആറു മക്കളിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു മങ്ക. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നൃത്തം അഭ്യസിപ്പിച്ചു കൊണ്ട് ആയിരുന്നു മങ്ക കലാജീവിതത്തിന്റെ തുടക്കം. പിന്നീട് കുറിച്ച് വർഷങ്ങൾക്ക് ശേഷം ആണ് കെപിഎസിയിൽ കൂടി നാടക രംഗത്തേക്ക് എത്തുന്നത്. അവിടെ വെച്ച് ആയിരുന്നു ജീവിത പങ്കാളി ആയ മഹേഷിനെ മങ്ക പരിചയപ്പെടുന്നത്. പ്രണയം. അതിനെ ശേഷം വിവാഹം നടന്നു.

വിവാഹ ശേഷം മഹേഷിന്റെ നാടായ തിരുവന്തപുരത്ത് ജീവിതം മാറ്റി. പിന്നെ അവിടെ ആയിരുന്നു. തുടർന്ന് ആണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷം ആയിരുന്നു അഭിനയ ജീവിതത്തിൽ ആദ്യ ഇടവേള ഉണ്ടാകുന്നത്. തുടർന്ന് മകൾ വലുതാകുന്നത് വരെ ഉള്ള കാത്തിരിപ്പ് ആയിരുന്നു. തുടർന്ന് ദൂരദർശൻ സീരിയലുകൾ വഴി ആയിരുന്നു താൻ വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത് എന്ന് മങ്ക മഹേഷ് പറയുന്നു. അതിൽ നിന്നും 1997 ൽ മന്ത്ര മോതിരം എന്ന സിനിമയിൽ കൂടി സിനിമ ലോകത്തിലേക്ക് എത്തുന്നത്.

അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ തേടിയെത്തി. സിനിമയിൽ തുടക്കക്കാരിയായിട്ടും ആ വർഷം തന്നെ എംടി ഹരിഹരൻ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടിയിൽ അവസരം ലഭിച്ചതാണ് അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി കാണുന്നത്. അങ്ങനെ മൂന്നു നാലു വർഷങ്ങൾ കടന്നുപോയി. കലാ ജീവിതവും കുടുംബ ജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്.

അതോടെ ജീവിതത്തിലെ പ്രകാശം പൊടുന്നനെ കെട്ടുപോയപോലെയായി. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ഞാൻ ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടക്ക് മകൾ വിവാഹിതയായി. അവളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.

തുടരെ സിനിമകൾ ലഭിച്ചപ്പോൾ സീരിയലുകൾക്ക് ബ്രേക്ക് കൊടുക്കണ്ടി വന്നു. ഞാൻ ഒരു കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. വീടിനെ കുറിച്ചുള്ള ഓർമകളിൽ ഏറ്റവും നിറഞ്ഞു നിൽക്കുന്നതും വിവാഹശേഷം തിരുവനന്തപുരത്തേക്ക് പോയപ്പോൾ നഷ്ട ബോധം തോന്നിയതും ആ ഒത്തുചേരലുകൾക്കായിരുന്നു. പക്ഷേ ജീവിതം വീണ്ടും കറങ്ങിത്തിരിഞ്ഞു എന്റെ വേരുകളിലേക്ക് തന്നെയെത്തിച്ചു. ഇപ്പോൾ സഹോദരങ്ങൾ എല്ലാവരും അടുത്തവീടുകളിലുണ്ട്. എന്താവശ്യത്തിനും അന്നുമിന്നും അവർ ഓടിയെത്തും. അത് വലിയൊരു ധൈര്യമാണ്.