ആ ഷോട്ട് കഴിഞ്ഞതും മമ്മൂക്ക കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു; ജയറാം പറയുന്നു..!!

1,124

മലയാളത്തിലെ അതുല്യ നടന്മാർ തന്നെയാണ് ജയറാമും അതുപോലെ അഭിനയ ജീവിതത്തിൽ അമ്പത് കൊല്ലങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടിയും. ഇരുവരും ഒട്ടേറെ സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് താനും. ധ്രുവം എന്ന ചിത്രത്തിൽ സഹോദരങ്ങൾ ആയി എത്തിയപ്പോൾ കിട്ടിയ കയ്യടി വളരെ വലുതായിരുന്നു.

ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഉണ്ടായ ഒരു അനുഭവം പറയുക ആണ് ജയറാം. വേണു നാഗവള്ളി എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1989 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അർഥം.

വമ്പൻ താരനിരയിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം ശ്രീനിവാസൻ , മുരളി , ജയറാം , ശരണ്യ , പാർവതി തുടങ്ങി നിരവധി ആളുകൾ ഉണ്ടായിരുന്നു. തന്റെ ജീവിതം കൊണ്ട് യാതൊരു കാര്യവും ഇല്ല എന്ന് തോന്നുന്ന മമ്മൂട്ടിയുടെ കഥാപാത്രം ട്രെയിനിന്റെ മുന്നിൽ ചാടി മരിക്കാൻ നോക്കുന്നതും എന്നാൽ അതെ സമയം മറ്റൊരാൾ ജയറാം ജീവനോടുക്കാൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിലിന്റെ ഇതിവൃത്തം.

ഇപ്പോൾ ചിത്രത്തിൽ ഈ രംഗം ചിത്രീകരണം നടത്തിയപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് ജയറാം പറയുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്.. എന്നൊക്കെ ആണെങ്കിൽ ഗ്രീൻ മാറ്റ് വെച്ച് ഷൂട്ട് ചെയ്യാം.. അന്ന് അത്രക്കും സാങ്കേതിക വിദ്യ ഒന്നും ഇല്ലാത്തത് കൊണ്ട് ട്രെയിൻ ട്രാക്കിൽ തന്നെ ആയിരുന്നു ഷൂട്ടിങ് വെച്ചത്. ട്രെയിൻ വരുമ്പോൾ മമ്മൂക്ക എന്നെയും വലിച്ചുകൊണ്ട് മറ്റൊരു വശത്തേക്ക് ചാടുന്നതാണ് സീൻ.

കൊല്ലം – ചെങ്കോട്ട ഭാഗത്ത് വെച്ചാണ് ഷൂട്ടിങ്. സംഭവം അറിഞ്ഞു നിരവധി ആളുകൾ കൂടി. ഏകദേശം ഏഴ് മണിക്കാണ് ട്രെയിന്‍ പാസ് ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ ആ സമയത്തു ഈ സീൻ എടുക്കാൻ ആണ് അവർ പ്ലാൻ ചെയ്തത്. എല്ലാവരും ഉച്ചയോടെ തന്നെ എത്തുകയും വൈകുന്നേരം ആയപ്പോള്‍ സത്യന്‍ അന്തിക്കാട് സീന്‍ വിവരിച്ച് കൊടുക്കുകയും ചെയ്തു.

തൊട്ടടുത്ത് ട്രെയിന്‍ എത്തുമ്പോഴേക്ക് ചാടണമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അപ്പോള്‍ ജയറാം മമ്മൂട്ടിയെ നോക്കി പറഞ്ഞത്, മമ്മൂക്ക, എന്റെ ജീവന്‍ നിങ്ങളുടെ കൈയ്യിലാണ്, കൃത്യസമയത്ത് മാറ്റിയില്ലെങ്കില്‍ എന്റെ പരിപാടി തീരും കേട്ടോ എന്നാണ്. മമ്മൂക്ക വളരെ കോണ്‍ഫിഡന്റ് ആയി എല്ലാം ഒക്കെയാകും എന്നും പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോള്‍ എഞ്ചിന്‍ ഡ്രൈവര്‍ വന്ന് അവരോടു പറഞ്ഞത് രാത്രിയിൽ ട്രെയിനിന് ഹെഡ്‌ലൈറ്റ് മാത്രെ ഉണ്ടാകുകയുള്ളു, ഹെഡ്‌ലൈറ്റ് എത്ര ദൂരെയാണെന്ന് ഒരു മനുഷ്യന് കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റില്ല എന്നാണ്. ശബ്ദവും ചിലപ്പോള്‍ തൊട്ടടുത്ത് എത്തുമ്പോഴായിരിക്കും അറിയുക എന്നും കൂടി അയാൾ പറഞ്ഞതോടെ മമ്മൂട്ടി ടെൻഷൻ ആവാൻ തുടങ്ങി.

ഷോട്ട് റെഡി എന്ന് സത്യൻ അന്തിക്കാട് പറഞ്ഞതോടെ മമ്മൂട്ടിയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി. അങ്ങനെ അവർ ഷോട്ട് എടുത്തു. ട്രെയിൻ വന്നപ്പോൾ ജയറാമിനേയും കൊണ്ട് ട്രാക്കിന് പുറത്തേക്ക് മമ്മൂട്ടി ചാടി.

ഇതുകഴിഞ്ഞതും ജനങ്ങള്‍ കൈയ്യടിക്കാന്‍ തുടങ്ങി എങ്കിലും താൻ നോക്കുമ്പോള്‍ മമ്മൂക്ക കൊച്ചുകുഞ്ഞിനെപോലെ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു എന്നാണ് ജയറാം പറയുന്നത്. അതാണ് ആ മനുഷ്യന്റെ മനസ്സ് എന്നും ജയറാം കൂട്ടിച്ചേർക്കുന്നു.

You might also like