കുഞ്ചാക്കോ ബോബന്റെ മുഖത്ത് അടിച്ച മഞ്ജു; ക്ഷമ ചോദിച്ചപ്പോൾ വീണ്ടും അടിക്കേണ്ടിവന്നു മഞ്ജു വാര്യർക്ക്..!!

1,260

വിദ്യാലയ കാലഘട്ടം മുതലേ കലാരംഗത്തു സജീവം ആയി നിന്ന മഞ്ജു സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തിൽ എത്തുന്നത് എങ്കിൽ കൂടിയും ആദ്യമായി നായികയായി എത്തുന്നത് ദിലീപ് ചിത്രം സല്ലാപത്തിൽ കൂടി ആയിരുന്നു. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സകൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ പതിനെട്ടാം വയസിൽ ആണ് മഞ്ജു ആദ്യമായി നായികയായി എത്തുന്നത്.

തുടർന്ന് 20 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ഈ പുഴയും കടന്നു എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. തുടർന്ന് നടൻ ദിലീപുമായി താരം വിവാഹം കഴിക്കുന്നതും 14 വർഷം അഭിനയ ലോകത്തിൽ നിന്നും താൽകാലികമായി പിന്മാറുക ആയിരുന്നു. മലയാള സിനിമയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിൽക്കുന്ന താരം ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്‌. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. 2004 ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി അവാർഡ് നേടിക്കൊടുത്തു. കുഞ്ചാക്കോ ബോബനൊപ്പം ആയിരുന്നു മഞ്ജു 14 വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയ ചിത്രത്തിൽ അഭിനയിച്ചത്. വേട്ട എന്ന ചിത്രത്തിലും ഈ ജോഡികൾ ഒന്നിച്ചു.

ഈ ചിത്രത്തിൽ ഉണ്ടായ രസകരമായ അനുഭവം താരം പങ്കുവെച്ചിരിക്കുകയാണ് കൈരളി ടിവിയിലെ പ്രോഗ്രാമിൽ കൂടി. രണ്ടാം വരവിലാണ് ചാക്കോച്ചനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതെന്നായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്. മനസ്സുകൊണ്ട് താനൊരുപാട് ഇഷ്ടപ്പെടുന്നയാളാണ് ചാക്കോച്ചൻ. ഹൗ ഓൾഡ് ആർ യൂവിൽ നായകനായി അഭിനയിക്കാൻ സമ്മതിച്ച ആ മനസ്സിന് നന്ദി പറയുന്നുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യർ തുടങ്ങിയത്.

വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് ഹൗ ഓൾഡ് ആർയൂ എന്ന ചിത്രത്തിലൂടെയായിരുന്നു താരമെത്തിയത്. നായികാപ്രാധാന്യമുള്ള സിനിമയാണെന്നറിഞ്ഞിട്ടും ചാക്കോച്ചൻ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. സിനിമയിൽ നിന്നും പിന്മാറാൻ ചിലർ രംഗത്തുവന്നിരുന്നുവെങ്കിലും താരം വഴങ്ങിയിരുന്നില്ല. നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നയാളാണ് താനെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിന് ശേഷം വേട്ടക്കായി ഞങ്ങൾ വീണ്ടും ഒരുമിച്ചത്. ഞങ്ങളെ സംബന്ധിച്ച് വേട്ട ഏറെ പ്രധാനപ്പെട്ട ചിത്രമാണ്. ഒരേ സമയം സന്തോഷവും വേദനയും ഞങ്ങൾക്ക് തരുന്ന സിനിമയാണ്. വേദനിക്കുന്ന ഭാഗം അവിടെ മാറ്റി നിർത്തി സംസാരിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് വേട്ടയുടെ ഷൂട്ടിംഗ് സമയത്ത് ചാക്കോച്ചന് ലഭിച്ചത്. കവിൾ തഴുകി ചിരിച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യർ ഇതേക്കുറിച്ച് ചോദിച്ചത്.

ഇങ്ങനെ ആത്മാർത്ഥമായിട്ട് പ്രാർത്ഥനയും സ്‌നേഹവും എന്ന് പറഞ്ഞയാളാണ് നാല് തവണ കരണം നോക്കി പുകച്ചത്. ചിരിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബൻ ആ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചിത്രത്തിലെ ഒരു സ്വീകാൻസിന് ഇടയിൽ മെൽവിൻ ഫിലിപ്പ് എന്തോ കമന്റ് പറഞ്ഞു. ചൊറിയുന്ന ഡയലോഗായിരുന്നു. അത് കേട്ട് വന്നിട്ട് പുള്ളിക്കാരി കരണത്ത് അടിക്കുന്ന സീനായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ആക്ഷനായിരുന്നു. രാജേഷല്ലേ ചിത്രത്തിന്റെ സംവിധായകൻ ശരിക്കും കൊടുത്തോളാനായിരുന്നു പറഞ്ഞത്.

എനിക്ക് പറ്റില്ലെന്ന് മഞ്ജു പറഞ്ഞിരുന്നു. കുഴപ്പമില്ല ചെയ്‌തോളൂയെന്ന് പറഞ്ഞിരുന്നു. അങ്ങനെ പുള്ളിക്കാരി അറിഞ്ഞ് ചെയ്യുകയായിരുന്നു. ശരിക്കും മൂന്നാല് അടി കിട്ടി. മൂന്നാല് ടേക്ക് എടുക്കേണ്ടി വന്നിരുന്നു. പുള്ളിക്കാരി ടപ്പ് എന്ന് പറഞ്ഞ് അടിക്കും. അപ്പോൾ തന്നെ സോറിയും പറയും. അപ്പോൾ കട്ടിംഗ് പോയിന്റുണ്ടായിരുന്നില്ല. മഞ്ജൂ എന്താണ് കാണിക്കുന്നതെന്നായിരുന്നു ആ സമയത്ത് രാജേഷ് ചോദിക്കാറുള്ളത്.

സഹോദരി എനിക്ക് പണിയുണ്ടാക്കല്ലേയെന്നാണ് ഞാൻ പറയാറുള്ളത്. അടിച്ചോ അടിച്ച് കഴിഞ്ഞിട്ട് എന്നോട് സോറി പറയല്ലേ അപ്പോൾ വീണ്ടും അടി കൊള്ളേണ്ടി വരും. ഒന്ന് രണ്ടുമൂന്ന് പ്രാവശ്യം അടിക്കേണ്ടി വന്നു.

You might also like