അമ്മക്ക് മുന്നിൽ വെച്ച് എനിക്ക് ഉമ്മവെക്കുന്നത് അഭിനയിക്കാൻ കഴിയില്ല; കാവ്യാ അന്ന് പറഞ്ഞ നിബന്ധനകളെ കുറിച്ച് സംവിധായകൻ…!!

640

മലയാളത്തിൽ ശാലീന സൗന്ദര്യം ഉള്ള നായികയായിരുന്നു കാവ്യാ മാധവൻ. ഇന്ന് അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും കാവ്യക്ക് ഇന്നും ഒട്ടേറെ ആരാധകർ ഉണ്ട്.

ബാലതാരമായി അഭിനയ ലോകത്തിൽ എത്തി അവിടെ നിന്നും സിനിമയുടെ കൊടുമുടികൾ കീഴടക്കി മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൾ സ്വന്തമാക്കിയ നായിക ആയിരുന്നു കാവ്യാ മാധവൻ.

Kavya madhavan

പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ കാവ്യാ ആദ്യമായി നായികയായി എത്തിയത് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

എന്നാൽ ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ചിത്രത്തിൽ ചുംബന രംഗം അഭിനയിക്കാൻ കാവ്യാ പറഞ്ഞ നിബന്ധനകൾ ഇതൊക്കെ ആയിരുന്നു എന്നാണ് സംവിധായകൻ കമൽ പറയുന്നത്. കാവ്യയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ച ഒരു ചിത്രമായിരുന്നു അഴകിയ രാവണൻ.

Kavya madhavan

ഭാനുപ്രിയയുടെ കുട്ടിക്കാലമായിരുന്നു കാവ്യാ ചെയ്തിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തെ പറ്റിയാണ് കമൽ പറയുന്നത്. വെണ്ണിലാചന്ദനകിണ്ണം എന്ന ഗാനരംഗത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന പയ്യനെ കാവ്യ കുളക്കടവിൽ വെച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ട്.

ആ രംഗമാണ്, അത്‌ ചെയ്യുവാൻ ഒരുതരത്തിലും കാവ്യ സമ്മതിക്കുന്നുണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. ഒരുപാട് നിബന്ധനകൾ വച്ചു കൊണ്ടായിരുന്നു ആ രംഗം താരം അഭിനയിച്ചത്.

kavya madhavan

ഉമ്മ വെക്കുന്ന രംഗം എടുക്കുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു കാവ്യയുടെ ആദ്യ ആവശ്യം. അത് പറ്റില്ല മോളെ ഞാനും ക്യാമറാമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിർത്താം എന്ന് പറഞ്ഞു.

അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് കാവ്യ പറഞ്ഞത്. അമ്മയെ മാറ്റി നിർത്തിയിട്ട് ആണ് അത്‌ എടുക്കുന്നത് എന്നും അദ്ദേഹം പറയുന്നു. പൂക്കാലം വരവായി എന്ന സിനിമയിൽ അഭിനയിക്കുന്നത് കാവ്യ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു.