ബാലചന്ദ്ര കുമാർ പറയുന്നത് കേട്ടു; അദ്ദേഹത്തിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകന് സ്കൂളിൽ പോകാൻ കഴിയുന്നില്ല എന്ന്; അധ്യാപകർ കളിയാക്കുന്നുവെന്ന്; ദിലീപിനും പ്രായപൂർത്തിയായ ഒരുമകളുണ്ട്; കഴിഞ്ഞ അഞ്ച് വർഷമായി അനുഭവിക്കുന്നു; മഹേഷ് ചോദിക്കുന്നു..!!

159

കൊച്ചിയിൽ നടിക്കുണ്ടായ സംഭവം അഞ്ച് വർഷങ്ങൾ കഴിയുമ്പോഴും എങ്ങുമെത്തിയിട്ടില്ല. കോടതിയിൽ വിചാരണ നടക്കുമ്പോൾ അഞ്ച് വർഷങ്ങൾക്കു ശേഷം സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണ് ദിലീപ് വീണ്ടും ശ്രദ്ധ കേന്ദ്രം ആകാനുള്ള കാരണം.

ദിലീപിനെതിരെ ബാലചന്ദ്ര കുമാർ നടത്തിയ ആരോപണങ്ങളിൽ ഒന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നുള്ളത്. പോലീസ് സമർപ്പിച്ച കേസിൽ ദിലീപിനെ കസ്റ്റഡിയിൽ വേണം എന്ന് പോലീസ് ആവശ്യപ്പെട്ടു എങ്കിൽ കൂടിയും ദിലീപ് ഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നേടുക ആയിരുന്നു.

ദിലീപിനെ അനുകൂലിച്ച് ആദ്യം മുതൽ നിൽക്കുന്ന ആൾ ആണ് നടൻ മഹേഷ്. വീണ്ടും ഒരു ചാനൽ ചർച്ചയിൽ ബാലചന്ദ്ര കുമാറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് മഹേഷ്. ബാലചന്ദ്ര കുമാറിനെയും ഗൂഢാലോചന കേസിൽ പ്രതി ആക്കണം എന്ന് ആയിരുന്നു മഹേഷ് പറയുന്നത്.

ദിലീപിന് മുൻ‌കൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. കേസ് തീർന്നില്ല എന്ന് അറിയാം. അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരണം. ബാലചന്ദ്ര കുമാറിന്റെ ക്രെഡിബിലിറ്റി എന്താണ് എന്നുള്ളത് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയിൽ നിന്നും മനസിലാക്കുന്നതെ ഉള്ളൂ.

ബാലചന്ദ്ര കുമാർ പറയുന്നത് ഒക്കെ ശെരിയാണ് എന്ന് തന്നെ വെച്ചാൽ ഒരു അടുത്ത സുഹൃത്തിനോട് ചെയ്യാൻ കഴിയുന്നത് ആണോ ഇപ്പോൾ ചെയ്തത്. ഒരു ഓഡിയോ കോൾ റെക്കോർഡ് ചെയ്തതിന്റെ ഒർജിനൽ ഡിവൈസ് ഇല്ല. ഇത് പകർത്തി എന്ന് പറയുന്ന ഡിവൈസ് ഇല്ല.

ഇതൊക്കെ എങ്ങനെ തെളിവാകും എന്നതാണ്. ഇതിനകത്ത് തനിക്ക് ആശങ്കകൾ ഒന്നുമില്ല. തിരുവനന്തപുരത്ത് പരിശോധനക്ക് അയച്ച ഫോണിലുള്ള സന്ദേശം ആണ് ഇപ്പോൾ പുറത്ത് വന്നത്. മൂന്നര നാലു മിനിട്ട് ഉണ്ട്. അല്ലാതെ ബാലചന്ദ്രകുമാർ കൊടുത്തത് പോലെ നാലഞ്ച് സെക്കൻഡ് ഉള്ളതല്ല. വാലും തലയുമില്ലാത്ത അല്ല.

ഇതൊരു ഭീഷണി ആയിട്ട് എടുക്കരുത് എന്നാണ് അതിൽ ബാലചന്ദ്രകുമാർ പറയുന്നത്. അങ്ങനെ പറയുന്നത് തന്നെ ഒരു ഭീഷണിയാണ്. ദിലീപിനെ ആദ്യം ശ്രദ്ധിക്കുന്നത് ഇന്നസെന്റ് ശബ്ദത്തിൽ സംസാരിക്കുന്നതാണ്.

ഒരു മിമിക്രികാരന്റെ സഹായത്തോടെ പലകാര്യങ്ങളും ചെയ്യാം. പക്ഷേ അതാണ് ഇതൊന്ന് താൻ പറയുന്നില്ല. കാരണം ദിലീപ് പോലും അത് നിഷേധിച്ചിട്ടില്ല. പക്ഷേ ഗ്രൂപ്പിൽ ഇട്ട് തട്ടാം എന്ന് പറഞ്ഞാൽ കൊ.ല്ലാം എന്നല്ല അർത്ഥം. ദിലീപിനെ മൂന്നുദിവസം ചോദ്യം ചെയ്തിട്ടും ഒരു തവണ പോലും ഫോണിനെക്കുറിച്ച് ചോദിച്ചില്ല.

മാനസികമായി ശാരീരികമായി തളർത്തുക എന്ന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അതിനുള്ള കാരണം. ഗാലറിയിൽ നിന്ന് ഇതൊക്കെ കണ്ടു കയ്യടിക്കാൻ എളുപ്പമാണ്. സ്വന്തമായി വരുമ്പോഴേ അത് മനസ്സിലാവുകയുള്ളൂ. ഒരു മനുഷ്യന് എത്രത്തോളം സഹിക്കാൻ ആകും.

ബാലചന്ദ്രകുമാർ പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ സ്കൂളിൽ പോകാൻ സാധിക്കുന്നില്ല അധ്യാപകൻ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ. പ്രായപൂർത്തിയായ ഒരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ അഞ്ചുവർഷമായി അനുഭവിക്കുന്നു.

ആ കുട്ടിയുടെ വികാരത്തെ പറ്റി ഒന്നും പറയാനില്ലേ. ആ.ക്ര.മിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടണം. ആ കുട്ടിക്ക് സംഭവിച്ചത് പോലെ മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ. അതുകൊണ്ട് താൻ ഇഷ്ടപ്പെടുന്ന ഒരു നടനു ദുർവിധി വരണമെന്ന് താൻ ആഗ്രഹിക്കുന്നില്ല.

തുടരന്വേഷണം നടന്ന എല്ലാ കാര്യങ്ങളും തെളിയട്ടെ എന്നാണ് ദിലീപിന് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നക്കുന്നത് – മഹേഷ് ചാനൽ ചർച്ചയിൽ പറയുന്നു.