ബിഗ് ബോസിൽ വെച്ച് ഞാൻ ഗർഭിണിയായി; അനിതയുടെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് തമിഴ് മാധ്യമങ്ങൾ..!!

9,006

ബിഗ് ബോസ് ഇന്ത്യൻ റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് തന്നെയാണ്. പുറംലോകവുമായി ബന്ധമില്ലാതെ കളികളും മത്സരങ്ങളും എല്ലാമായി 100 ദിവസം കഴിയുന്നത് ആണ് ഷോ.

ഓരോ വാരവും നടക്കുന്ന എലിമിനേഷനിൽ ആരാധകർ വോട്ടിൽ കൂടി തങ്ങളുടെ താരങ്ങളെ പിടിച്ചു നിർത്തുമ്പോൾ വോട്ട് കുറവുള്ള താരങ്ങൾ ആണ് പുറത്തേക്ക് പോകുന്നത്. ഹിന്ദിയിൽ 15 സീസൺ ആണ് ഇതുവരെയും പൂർത്തിയായത്.

മലയാളത്തിൽ മൂന്നു സീസൺ പൂർത്തി ആയപ്പോൾ തമിഴിലും തെലുങ്കിലും 5 സീസോണുകൾ പൂർത്തിയായി. ഇന്ത്യയിൽ ഹിന്ദി , മറാത്തി , കന്നഡ , ബംഗാളി , തെലുഗ് , മലയാളം ഭാഷകളിൽ ആണ് റിയാലിറ്റി ഷോ നടക്കുന്നത്. കന്നടയിൽ 8 സീസൺ ആണ് കഴിഞ്ഞത്.

anitha sampath

തമിഴിൽ ബിഗ് ബോസ് സീസൺ 5 ആണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 3 ന് ആരംഭിച്ച ഷോ 2022 ജനുവരി 16 ന് അവസാനിച്ചത്. രാജു ആയിരുന്നു ടൈറ്റിൽ വിന്നർ. നടൻ കമൽ ഹാസനാണ് ഷോ അവതരിപ്പിച്ചത്. തുടക്കം മുതൽ ഉലകനായകനായിരുന്നു തമിഴിലെ അവതാരകൻ.

ഷോയ്ക്ക് ശേഷവും ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് താരം അനിതയുടെ വീഡിയോ കോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഇടം പിടിക്കുകയാണ്.

ബിഗ് ബോസ് അഞ്ചാം സീസണിൽ മറ്റ് സീസണിലെ മത്സരാർത്ഥികളും എത്തിയിരുന്നു. ബിഗ് ബോസിൽ നിന്ന് താൻ ഗർഭിണിയായി എന്നാണ് അനിത തമാശരൂപണേ പറയുന്നത്. താനും ബിഗ് ബോസും വിവാഹിതരായെന്നും ലിറ്റിൽ ബിഗ് ബോസ് വയറ്റിൽ വളരുന്നുണ്ടെന്നുമായിരുന്നു അനിത സമ്പത്ത് നേരം പോക്കായി പറഞ്ഞത്. നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു അനിത സമ്പത്ത്.

anitha sampath

താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. സഹമാത്സരാർത്ഥികൾ അനിതയുടെ തമാശ കേട്ട് ചിരിക്കുന്നതും വീഡിയോയുൽ കാണാം. പ്രേക്ഷകരും താരത്തിന്റെ വീഡിയോ ഏറ്റെടുത്തിട്ട്. വിവാഹിതയായ അനിതയുടെ വാക്കുകൾ താമാശയായിട്ടാണ് ആരാധകരും സ്വീകരിച്ചിരിക്കുന്നത്.

താരത്തിനും ബിഗ് ബോസിനും നല്ലൊരു കുടുംബജീവിതവും പ്രേക്ഷകർ ആശംസിക്കുന്നുണ്ട്. മാധ്യമപ്രവർത്തക കൂടിയാണ് അനിത. ഇപ്പോൾ സിനിമയിൽ അഭിനയിക്കുകയാണ് താരം. 2019 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഗ്രാഫിക്ക് ഡിസൈനർ ആണ് താരത്തിന്റെ ഭർത്താവ്.