കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം തിരക്കഥയിൽ ഇല്ലായിരുന്നു; ദിലീപ് ആവശ്യപ്പെട്ടതുകൊണ്ട് എഴുതിച്ചേർത്തത്; മീശമാധവനിലെ അറിയാക്കഥകൾ ശ്രദ്ധ നേടുന്നു..!!

522

രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്തു 2002 പുറത്തിറങ്ങിയ ചിത്രം ആണ് മീശമാധവൻ. ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ നായിക ആയി എത്തിയത് കാവ്യാ മാധവൻ ആയിരുന്നു. ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മീശ മാധവൻ മാറുകയും ചെയ്തു.

ജഗതി ശ്രീകുമാർ, ഇന്ദ്രജിത് സുകുമാരൻ, ജ്യോതിർമയി എന്നിവർ ആണ് ചിത്രം മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. മലയാളികൾ എന്നും ആസ്വദിക്കുന്ന ഒരു കോമ്പിനേഷൻ ആയി ദിലീപും കാവ്യയും മാറിയത് മീശ മാധവനിൽ കൂടി ആണെന്ന് വേണമെങ്കിൽ പറയാം.

Kavya madhavan dileep

സ്വന്തം നാട്ടിൽ നിന്നും മാത്രം മോഷണം നടത്തുന്ന മാധവൻ എന്ന കള്ളന്റെ വേഷത്തിൽ ആണ് ദിലീപ് എത്തിയത്. കള്ളൻ മാധവന്റെ നായികാ രുഗ്മിണി ആയിട്ട് ആയിരുന്നു കാവ്യാ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ രുഗ്മിണിയുടെ വെല്ലുവിളി സ്വീകരിച്ച് മാധവൻ രുഗ്മിണിയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമയിൽ പ്രേക്ഷകർ ഏറെ ജിത്ന്യാസയോടെ നോക്കിയിരുന്ന രംഗം ആയിരുന്നു അത്. എന്നാൽ കുറച്ച് കാലങ്ങൾക്ക് മുന്നേ മാധ്യമ പ്രവർത്തകൻ പല്ലിശേരി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മീശ മാധവൻ ലൊക്കേഷനിൽ ഉണ്ടായ ചില സംഭവങ്ങൾ ആണ് പല്ലിശേരി വെളിപ്പെടുത്തിയത്.

ദിലീപും ലാൽ ജോസും സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും അവർ കൂടുതൽ അടുത്ത സുഹൃത്തുക്കൾ ആയത് മീശ മാധവന്റെ ലൊക്കേഷനിൽ വെച്ച് ആയിരുന്നു എന്ന് പല്ലിശേരി പറയുന്നു. ദിലീപ് ആ സൗഹൃദം വലുതായപ്പോൾ ചിത്രത്തിൽ തന്റെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി എന്നും പല്ലിശേരി പറയുന്നു. അത്തരത്തിൽ ദിലീപ് നൽകിയ നിർദ്ദേശ പ്രകാരം ചിത്രത്തിൽ കൂട്ടിച്ചേർത്ത രംഗം ആണ് രുഗ്മണിയുടെ അരഞ്ഞാണം മാധവൻ മോഷ്ടിക്കുന്നത്.

തിരക്കഥയിൽ ഇല്ലായിരുന്നു രംഗം ദിലീപ് പറഞ്ഞത് പ്രകാരം എഴുതി ചേർത്തത്. അകാലത്തിൽ ദിലീപിന്റെ അടുത്ത സുഹൃത്തും സഹോദര തുല്യനും ആയിരുന്ന ആൾ ആയിരുന്നു കൊച്ചിൻ ഹനീഫ. മീശ മാധവനിൽ ഒരു മികച്ച വേഷത്തിൽ കൊച്ചിൻ ഹനീഫയും ഉണ്ടായിരുന്നു.

ചിത്രത്തിൽ അത്തരത്തിൽ ഒരു രംഗം കൂട്ടിച്ചേർത്ത് എന്തിനാണ് ഹനീഫയോട് താൻ ചോദിച്ചപ്പോൾ ഹനീഫ നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു എന്ന് പല്ലിശേരി പറയുന്നു. തന്റെ മുഖത്തുള്ള മഞ്ഞക്കണ്ണട എടുത്തുമാറ്റണം. അയാൾ സ്വസ്ഥമായി ജീവിക്കട്ടെ എന്നുള്ളത് ആയിരുന്നു. ഹനീഫ തന്നോട് പറഞ്ഞതെന്ന് പല്ലിശേരി പറയുന്നു.