വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി മലയാളികളുടെ സ്വന്തം ജയന്തി; അപ്സരയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു..!!

499

അപ്സര രത്നാകരൻ എന്ന് പറഞ്ഞാൽ ആ താരത്തിന് മലയാളികൾക്ക് അത്രക്ക് പരിചയം കാണില്ല. എന്നാൽ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്ത മലയാളികൾ വിരളമാണ്. അത്രക്കും ജനശ്രദ്ധ നേടിയ സീരിയൽ ആണ് സാന്ത്വനം. കുശുമ്പും കുറുമ്പും ഏഷണിയുമൊക്കെ കാണിക്കുന്ന ജയന്തിയെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് അത്രക്കും ഇഷ്ടവുമാണ്.

ഈ അടുത്തായിരുന്നു അപ്സര വിവാഹം കഴിക്കുന്നത്. ടെലിവിഷൻ രംഗത്തിൽ തന്നെ സജീവമായി നിൽക്കുന്ന ആൽബി ഫ്രാൻസിസിനെയാണ് അപ്സര വിവാഹം കഴിച്ചത്. ആൽബി ടെലിവിഷൻ രംഗത്തിൽ സജീവ സാന്നിധ്യമായ കലാകാരനാണ്. കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടിയ താരങ്ങൾ ആണ് ഇരുവരും. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സെലിബ്രിറ്റി കിച്ചന്റെ സംവിധായകൻ ആണ് ആൽബി ഫ്രാൻസിസ്.

jayanthi apsara rathnakaran

ഇരുപത്തി രണ്ടിൽ അധികം സീരിയലുകളിൽ അഭിനയിച്ച താരം കൂടിയാണ് അപ്സര രത്നാകരൻ. നിരവധി ഷോകളിൽ പലപ്പോഴും കണ്ടുമുട്ടിയിട്ടുള്ള ആൾ ആയിരുന്നു ഞങ്ങൾ ഇരുവരും എന്ന് ആൽബി പറയുന്നു. താൻ ആയിരുന്നു അപ്സരയെ ആദ്യം പ്രൊപ്പോസ് ചെയ്തത് എന്ന് പറയുന്ന ആൽബി അപ്സരയുടെ വീട്ടിൽ എത്തി ആലോചിക്കുക ആയിരുന്നു.

അവർക്കും സമ്മതം ആയതോടെ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. ശരിക്കും കുട്ടിത്തം വിട്ട് മാറാത്ത ആൾ ആണ് അപ്സര എന്ന് ആൽബി പറയുന്നത്. അതുപോലെ അപ്സരയുടെ നിഷ്കളങ്കമായ പ്രകൃതം ആണ് തനിക്ക് ഏറെ ഇഷ്ടമായത് എന്ന് ആൽബി പറയുന്നു.

jayanthi apsara rathnakaran

തനിക്ക് ഇപ്പോഴും സന്തോഷം നൽകുന്നത് അഭിനയത്രി ആയി തുടരുന്നത് ആണെന്ന് അപ്സര പറയുന്നു. അഭിനയം തന്നെയാണ് തന്റെ പ്രൊഫെഷനും. തന്റെ പ്രൊഫെഷനെ വളരെ പ്രാധാന്യത്തോടെ കാണുന്ന ആൾ ആണ് ആൽബി ചേട്ടൻ അതുകൊണ്ടു തന്നെ ആണ് തനിക്ക് അദ്ദേഹത്തിനോട് ഇഷ്ടം തോന്നിയത് എന്നാണ് അപ്സര പറയുന്നത്.

ഇപ്പോൾ വിഷു എത്തുമ്പോൾ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തുകയാണ് അപ്സര. സുനിൽ ദിയ എടുത്ത ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ജയന്തിയെ എന്നും സാരിയിൽ കാണുന്ന പ്രേക്ഷകർക്ക് എന്നാൽ പുത്തൻ മേക്കാവോറിൽ ജയന്തിയെ കാണുമ്പോൾ ഇപ്പോഴും കൂടുതൽ ഇഷ്ടവും അതിശവുമാണ്. എന്തായാലും നിരവധി ആളുകൾ ആണ് വിഷു ആശംസകൾ നേർന്നുകൊണ്ട് അപ്സരയുടെ പോസ്റ്റിൽ എത്തിയിരിക്കുന്നത്.