ബാല ഹണിമൂൺ ആഘോഷത്തിരക്കിൽ; മകളുടെ പിറന്നാൾ ആഘോഷിച്ച് അമൃത; അമൃതയാണ് ശെരിയെന്ന് സോഷ്യൽ മീഡിയ..!!

193

ബാല അമൃത ദമ്പതികളുടെ മകൾ അവന്തികയുടെ ഒമ്പതാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. സൈമ വേദിയിൽ ആയിരുന്നു അമൃത ഹൈദരാബാദിൽ നിന്നും അതിവേഗത്തിൽ തിരിച്ചു വന്നു ആയിരുന്നു മകളുടെ ജന്മദിനം കുടുംബ സമേതം ആഘോഷം ആക്കിയത്.

എന്നാൽ അച്ഛൻ ബാല രണ്ടാം വിവാഹം കഴിക്കുകയും അതിന്റെ ഹണിമൂൺ തിരക്കിലും ആണ്. സാധാരണ മകൾക്കു സോഷ്യൽ മീഡിയ വഴി എങ്കിലും ബർത് ഡേ വിഷ് കൊടുക്കുന്ന ബാലയിൽ നിന്നും ഇത്തവണ അത് പോലും കണ്ടില്ല എന്ന് അമൃത മകളുടെ ജന്മദിനം എത്തവത്തെക്കാളും വലിയ ആഘോഷം ആക്കിമാറ്റി എന്ന് വേണം പറയാൻ.

കാരണം നിരവധി ആഘോഷങ്ങൾ ആണ് അമൃത പ്ലാൻ ചെയ്തതും നടത്തിയതും. കൊച്ചിയിൽ ഉള്ള ഒരു റിസോർട്ടിൽ ആയിരുന്നു അമൃത മകൾക്കു വേണ്ടി പാർട്ടി ഒരുക്കിയത്.

അച്ഛൻ മറ്റൊരു വിവാഹം കഴിച്ചപ്പോഴും അതിന്റെ തിരക്കിൽ നിൽക്കുമ്പോഴും മകൾക്കു വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച അമൃതയാണ് ശെരി എന്നായിരുന്നു ഒരാൾ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമന്റ് ചെയ്തത്.

അതോടൊപ്പം മകൾ തന്റെ ചിത്രങ്ങൾ പകർത്തിയതും അമൃത ഷെയർ ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ എടുത്തത് ആരാണെന്നു അറിയുമോ എന്നാണ് ക്യാപ്ഷൻ ആയി നൽകിയത്.

കഴിഞ്ഞ ദിവസമായിരുന്നു പാപ്പുവിന്റെ ജന്മദിനം. അമ്മ അമൃത സുരേഷ് സിമ അവാർഡ് വേദിയിൽ നിന്നും മകളുടെ ജന്മദിനം ആഘോഷിക്കാൻ പറന്നെത്തി. അമൃതയും സഹോദരി അഭിരാമിയും സൈമ അവാർഡ് നിശയിൽ പങ്കെടുക്കാനായി ഹൈദരാബാദിൽ പോയിരിക്കുകയായിരുന്നു.

അവിടെ നിന്നും മകളുടെ പിറന്നാൾ ആഘോഷമാക്കാൻ അമൃത പറന്നെത്തുകയായിരുന്നു. മകളുടെ പിറന്നാളിന് അമൃത എത്തിയപ്പോൾ ആശംസകളുമായി ബാലയെ കണ്ടില്ലെന്നാണ് മറ്റു കമന്റുകൾ. രണ്ടാം വിവാഹം കഴിഞ്ഞപ്പോൾ മകളുടെ പിറന്നാൾ ബാല മറന്നോ എന്നാണ് പലരും ചോദിക്കുന്നത്.

ബാലയും അമൃതയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അമൃത പങ്കെടുത്ത റിയാലിറ്റി ഷോയിൽ അതിഥി ബാല എത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവിൽ വിവാഹത്തിലുമെത്തി. എന്നാൽ 2015 മുതൽ ഇരുവരും വേർ പിരിഞ്ഞ് കഴിയുകയായിരുന്നു.

2019 ൽ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞു. അടുത്തിടെയാണ് ബാല രണ്ടാം വിവാഹം ചെയ്തത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ബാലയോട് മകളെ കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ താൻ ഇപ്പോഴും മകളെ സ്‌നേഹിക്കുന്നുവെന്നായിരുന്നു ബാലയുടെ മറുപടി.