മമ്മൂട്ടിയുടെ ആ പ്രവർത്തി മോഹൻലാലിനെ വല്ലാതെ വേദനിപ്പിച്ചു; പക്ഷെ നഷ്ടമുണ്ടായത് എനിക്കും; സംവിധായകൻ സാജൻ..!!

303

മലയാളത്തിലെ സൂപ്പർ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. ആരാധകരുടെ പിൻബലം കൊണ്ടും അഭിനയ മികവുകൊണ്ടും ഒന്നിനൊന്ന് മികവുറ്റവർ ആണ് രണ്ടുപേരും. ആരാധകർ തമ്മിൽ ഇവർക്കുമായി എന്നും മത്സരിക്കാറുണ്ട്. എന്നാൽ ഇവർക്കും ഇടയിൽ മത്സരം ഉണ്ടെന്ന് ആണ് സംവിധായകൻ സാജൻ പറയുന്നത്.

ഇരുവരും ഒന്നിച്ചു അഭിനയിച്ചാൽ മത്സരം ഉണ്ടാവും എന്നാൽ അതുപോലെ തന്നെ തന്നെക്കാൾ തന്നെക്കാൾ മികച്ച റോൾ മറ്റേ ആൾക്ക് ലഭിക്കരുത് എന്നുള്ള മത്സരവും ഉണ്ടാവും എന്നും അത്തരത്തിലുള്ള അനുഭവം താൻ ചെയ്ത ഗീതം എന്ന ചിത്രത്തിലും ഉണ്ടായിരുന്നു. അതിനെ കുറിച്ച് യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ. സാജന്റെ വാക്കുകൾ ഇങ്ങനെ..

‘മമ്മൂട്ടിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഗീത ഡബിൾ റോളിലാണ് എത്തുന്നത്. അതിൽ ഒരു ഗീത മമ്മൂട്ടിയുടെ യതീന്ദ്രൻ എന്ന കഥാപാത്രം ചെയ്യുന്ന നാടക സമിതിയിലെ അസിസ്റ്റന്റ് ഡയറക്ടറാണ്. മറ്റേ ഗീത അച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുടുംബ പെണ്കുട്ടിയാണ്. പ്രസവത്തോടെ ഗീത മരിച്ചു പോകുമ്പോൾ ആ കുട്ടിയുടെ രക്ഷകർതൃത്വം മമ്മൂട്ടിയുടെ കഥാപാത്രം ഏറ്റെടുക്കുന്നു.

യഥാർത്ഥത്തിൽ അവൾ ഗർഭിണി ആയിരുന്നപ്പോൾ നാടുവിട്ടുപോയ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിയാണ് അത്. അയാൾ ഇപ്പോൾ സമ്പന്നനായിട്ട് അമേരിക്കയിൽ നിന്ന് തിരിച്ചു വരുമ്പോൾ കുട്ടിയെ ആവശ്യപ്പെടുന്നതും എന്നാൽ മമ്മൂട്ടിയുടെ കഥാപാത്രം കുട്ടിയെ കൊടുക്കാൻ തയ്യാറാകാത്തതുമാണ് കഥ.

അതാണ് സംഭവം. ചിത്രത്തിൽ മോഹൻലാലിന് ഗസ്റ്റ് വേഷമാണ്. എന്നാൽ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതു കൊണ്ട് പുള്ളിക്കാരൻ അഭിനയിക്കാൻ സമ്മതിച്ചതാണ്.

എന്നാൽ അതിൽ ചില സമയത്ത് ചില ഡയലോഗുകളൊക്കെ പറയാൻ മമ്മൂട്ടിക്ക് വിഷമം തോന്നി. ഡബ്ബിംഗിന് വന്നപ്പോൾ മോഹൻലാൽ എന്നോട് ചോദിച്ചു ‘ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ ആ ഡയലോഗ് എവിടെ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അത് കട്ടു ചെയ്തു. എന്തിന് കട്ട് ചെയ്‌തെന്നായി ലാൽ. അത് വേണ്ട ഞാൻ പറഞ്ഞു. ഓഹോ അത് വേണ്ടല്ലേ. ശരി ഓക്കെ ഓക്കെ. ആ പറച്ചിലിലൂടെ അദ്ദേഹത്തിന്റെ മനസിന് മുറിവേറ്റെന്ന് എനിക്ക് മനസിലായി.

യഥാർത്ഥത്തിൽ മമ്മൂട്ടി പറഞ്ഞിട്ട് ഡയലോഗ് മാറ്റേണ്ടി വന്നതാണ്. എസ്.എൻ സ്വാമിക്കും അതറിയാം. ഇത് മോഹൻലാലിന് മനസിൽ വിഷമമുണ്ടാക്കിയെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അദ്ദേഹം വളരെ ഡിപ്ലോമാറ്റിക് ആയിട്ട് അത് കൈകാര്യം ചെയ്തത്.  പോകുമ്പോൾ എല്ലാം കഴിഞ്ഞല്ലോ അല്ലേ എന്ന് മോഹൻലാൽ ചോദിച്ചു. ശരി ഇനി നമ്മൾ തമ്മിൽ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞു.

You might also like