അന്ന് ദിലീപിനെ പിണക്കിയത് കൊണ്ട് മലയാളം സിനിമയിൽ നിന്നും ബാൻ ലഭിച്ചു; എന്നാൽ സത്യം അതല്ല; മീര ജാസ്മിൻ..!!

107

മലയാളത്തിലെ താര സംഘടനയായ അമ്മയുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി മലയാളത്തിലെ എല്ലാ താരങ്ങളും ചേർന്ന് അഭിനയിച്ച ചിത്രം ആയിരുന്നു ട്വന്റി ട്വന്റി. മോഹൻലാൽ മമ്മൂട്ടി അടക്കം ഉള്ള താരങ്ങൾ മുൻ നിരയിൽ നിന്നപ്പോൾ ചിത്രത്തിന്റെ നിർമാണ ചുമതലക്ക് മുന്നോട്ട് വന്നത് ദിലീപ് ആയിരുന്നു. സംവിധാനം ജോഷിയും.

അന്ന് മലയാളത്തിലെ മുൻനിര നായിക ആയിരുന്നു മീര ജാസ്മിൻ ഈ ചിത്രത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. ദിലീപ് ആയുള്ള പിണക്കം കാരണം ദിലീപ് ഒതുക്കിയത് ആണെന്നും തുടർന്ന് മലയാള സിനിമയിൽ നിന്നും മീരയെ പൂർണ്ണമായി ഒഴുവാക്കി എന്നൊക്കെ അന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ സത്യം അതായിരുന്നില്ല എന്നാണ് മീര ജാസ്മിൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

ട്വന്റി 20 യിൽ അഭിനയിക്കാൻ പറ്റാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ അഭിനയിക്കാൻ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാൻ മനപൂർവ്വം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്.

ദിലീപേട്ടൻ ആദ്യം ഡിസംബറിൽ എന്നോട് ഡേറ്റ് ചോദിച്ചു. പിന്നെ അത് മാറി ജനുവരിയിൽ ആയി. പിന്നെ ഫെബ്രുവരിയിൽ ആയി. പക്ഷെ അത് അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ല. ഒരുപാട് മുൻനിര താരങ്ങളും അഭിനയിക്കുന്ന സിനിമയായതുകൊണ്ട് ഡേറ്റിന്റെ കാര്യം വലിയ പ്രശ്‌നം തന്നെയായിരുന്നു. ഒരു ഏപ്രിൽ മാസമൊക്കെ ആയപ്പോഴേക്കും ഞാൻ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു.

ട്വന്റി 20 യിലേക്ക് എന്നെ വിളിക്കുമ്പോൾ ഞാൻ ആ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അവർക്ക് ആ സിനിമ പെട്ടന്ന് റിലീസ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. ഇവിടെ നിന്നും വിളി. സമ്മർദ്ദം സഹിക്കാതെ ട്വന്റി 20 ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് തന്നെ ബാൻ ചെയ്തു എന്നൊക്കെയുള്ളത് തെറ്റായ വാര്ത്തയാണ്” മീര ജാസ്മിൻ പറഞ്ഞു.