അഭിനയത്തേക്കാൾ ബുദ്ധിമുട്ടാണ് ഡബ്ബിങ്, മോഹൻലാലും ഒത്തുള്ള ഡബ്ബിങ്ങിനെ കുറിച്ച് ഭാഗ്യലക്ഷ്മി..!!

129

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളിലും നായികക്ക് വേണ്ടി ശബ്ദം നൽകിയിരുന്നത് ഭാഗ്യലക്ഷ്മിയാണ്, നാഗവല്ലിയായി ശോഭന അഭിനയിച്ചു വിസ്മയങ്ങൾ തീർത്തപ്പോൾ, അതിന് ചേർന്ന രീതിയിൽ സംഭാഷണം നൽകിയത് ഭാഗ്യലക്ഷ്മി ആയിരുന്നു.

ഒരുകാലത്ത് മലയാള സിനിമ അടക്കി വാണ നായിക നടിമാരായ, ഉർവശി, ശോഭന, കാർത്തിക, രേവതി, രഞ്ജിനി, മീന എന്നിവർക്ക് ശബ്ദം നൽകിയതും ഭാഗ്യലക്ഷ്മി തന്നെ,

https://youtu.be/vprK8vQ70W8

ഇപ്പോഴിതാ മോഹൻലാലുമായി ഡബ്ബിങ് ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;

വന്ദനം ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്ന സമയം, ഞാനും മോഹൻലാലും ഒരുമിച്ചാണ് ഡബ്ബിങ് ചെയ്യുന്നത്, എങ്കില് എന്നോട് പറ ഐ ലൗ യ്6 എന്ന്, ഇവ ഡയലോഗ് പറയുമ്പോൾ ഞാനും ലാലും ഒരുമിച്ച് കാബിനിൽ ഉണ്ട്, അതുകൊണ്ട് തന്നെ ആ സീൻ ഒരുമിച്ചാണ് ഞങ്ങൾ ഡബ്ബ് ചെയ്തത്. ലാൽ ഡയലോഗ് പറയുമ്പോൾ ഞാൻ തീർച്ചും ഉം ഐ ലൗ യു എന്ന് പറയും.

ഞങ്ങൾ ഒരുമിച്ച് ഡബ്ബ് ചെയ്യുമ്പോൾ പ്രിയദർശന് വലിയ സന്തോഷം ആന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു, ചിത്രത്തിന്റെ ഡബ്ബിങ് വേളയിൽ ആണ് നരേന്ദ്ര പ്രസാദ് സർ എത്തുന്നത്, അദ്ദേഹത്തിന് ഡബ്ബിങ് വലിയ വശം ഇല്ലാത്തത് ഞങ്ങൾ ഡബ്ബ് ചെയ്യുന്നത് കാണാൻ പ്രിയദർശൻ നിർദ്ദേശം നൽകുകയായിരുന്നു.

ഞാനും ലാലും ഡയലോഗ് പറയുന്നത് കണ്ട് ടേക് ആണെന്ന് പോലും നോട്ടത്തെ അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. ഒരു മൈക്കിന് മുന്നിൽ ഇരുന്ന് എന്ത് ഭംഗിയായി ആണ് നിങ്ങൾ ഡയലോഗുകൾ പറയുന്നത്.

https://youtu.be/2Dg33FwDJvA

എന്നദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു, അഭിനയിക്കുമ്പോൾ ഒട്ടേറെ പിന്തുണ നമ്മോട് ഒപ്പം ഉണ്ടാകും, പക്ഷെ ഇവിടെ എനിക്ക് ഡബ്ബ് ചെയ്യാൻ കഴിയുമോ എന്നു സംശയം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു, തുടർന്ന് ഞങ്ങൾ സാറിന് പിന്തുണ നൽകി അവിടെ ഇരുന്നു, സാർ സാധാരണ പറയുന്നത് പോലെ പറഞ്ഞാൽ മതി എന്നും പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം ഡബ്ബിങ് പൂർത്തിയാക്കിയത്.

ചിത്രം സിനിമയിൽ രഞ്ജിനിയുടെ അച്ഛൻ വേഷത്തിൽ എത്തുന്ന പൂർണ്ണം വിശ്വനാഥന് വേണ്ടിയാണ് നരേന്ദ്ര പ്രസാദ് ശബ്ദം നൽകിയത്.

You might also like