മലയാളം അറിയാത്ത കാമുകൻ തനിക്ക് തന്ന സമ്മാനം; പ്രണയത്തെ കുറിച്ച് ആശാ ശരത്..!!

124

മലയാളത്തിൽ ഇന്ന് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ആശ ശരത്. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ ആശാ ശരത് മികച്ച നർത്തകി ആണ് അവിടെ നിന്നും റേഡിയോ ജോക്കി ആയി മാറിയ ആശ ആദ്യമായി പ്രൊഫസർ ജയന്തി എന്ന വേഷം ചെയ്തു കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ കൂടി ആയിരുന്നു.

ഒട്ടേറെ ശ്രദ്ധ നേടിയ കഥാപാത്രത്തിന് ശേഷം സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമ ലോകത്തിൽ അരങ്ങേറ്റം നടത്തി. എന്നാൽ ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചതോടെ ആണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. പതിനെട്ടാം വയസിൽ വിവാഹിതയായ താരം എന്നാൽ തനിക്ക് ലഭിച്ച ആദ്യ പ്രണയ സമ്മാനത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുന്നത്.

മലയാളം പോലും അറിയാത്ത ആൾ തന്ന സമ്മാനം താൻ ഇപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം ആയി സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്ന് ആശ പറയുന്നത്. ആശയുടെ വാക്കുകൾ ഇങ്ങനെ..

ദുബായിൽ എൻജിനീയറായ ശരത് ആണ് ആശയുടെ ജീവിത പങ്കാളി. പതിനെട്ടാം വയസ്സിൽ വിവാഹിതയായ വ്യക്തിയാണ് താനെന്ന് ആശ പറയുകയുണ്ടായി. ടിവിയിലെ ഒരു പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടാണ് ശരത് ആലോചനയുമായി ആശയുടെ വീട്ടിലേക്ക് ചെല്ലുന്നത്. 27 വർഷങ്ങൾക്കിപ്പുറവും താൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ഒരു പ്രണയ സമ്മാനത്തെ കുറിച്ചും ആശ പറയുന്നു. വിവാഹ നിശ്ചയം ഒക്കെ കഴിഞ്ഞ വിവാഹത്തിന് കുറച്ചു ദിവസം മുൻപ് മാത്രമാണ് ഞങ്ങൾ നേരിട്ട് കണ്ടത്.

കാണുന്നതിനു മുമ്പ് അദ്ദേഹം ആദ്യമായി കാസറ്റിൽ ഒരു പാട്ടു പാടി മസ്കറ്റിൽ നിന്നും അയച്ചു തന്നിരുന്നു. ഒരു പാട്ടുകാരൻ ഒന്നുമല്ല അദ്ദേഹം. പക്ഷേ മനസ്സിരുത്തി ആണ് ആ ഗാനം അദ്ദേഹം പാടിയത് എന്ന് എനിക്ക് മനസ്സിലായി. ഈറൻ മേഘം പൂവും കൊണ്ട് എന്ന പാട്ടായിരുന്നു അത്. ഈ പാട്ടിന് തൻറെ ജീവിതത്തിൽ അത്രയ്ക്ക് പ്രാധാന്യമുണ്ടെന്നും ആശ പറയുന്നു. മലയാളം അത്ര നന്നായി സംസാരിക്കാൻ അറിയാത്ത ആളാണ് അദ്ദേഹം. ഇന്നും ആ കാസറ്റ് നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ആശ പറയുന്നു.