അച്ഛന് കൂലിപ്പണി ആയതുകൊണ്ട് സിനിമാതാരമെന്ന് കേട്ടപ്പോൾ കളിയാക്കൽ; ഗ്രെസ് ആന്റണി..!!

118

ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന കലാകാരിയാണ് ഗ്രെസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യ വേഷത്തിൽ എത്തിയതോടെ ഏറെ ശ്രദ്ധ നേടിയത്.

അച്ഛൻ കൂലിപ്പണിക്കാരൻ ആയതുകൊണ്ട് തന്നെ അഭിനയ മോഹങ്ങൾ പറയുമ്പോൾ പലരും തന്നെ കളിയാക്കിയിട്ടുണ്ട്. എന്റെ അച്ഛൻ കൂലിപ്പണിക്കാരനാണെന്ന് താൻ പറഞ്ഞത് അന്തസ്സോടെയാണ് എന്നും ഒരിക്കലും അതൊരിക്കലും എനിക്കൊരു കുറവായി തോന്നിയിട്ടില്ല എന്നും ഗ്രേസ് ചങ്കുറ്റത്തോടെ പറയുന്നു.

ഗ്രേസ് ആന്റണിയുടെ പറയുന്നതിങ്ങനെ, ”ഇന്നും ഞാൻ പറയും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ്. ജീവിതത്തിൽ പണമില്ലാത്തതിന്റെ പേരിൽ പലയിടത്തു നിന്നും മാറ്റിനിർത്തപ്പെട്ടപ്പോൾ ഉള്ളിൽ നിറഞ്ഞ തീയാണ് തന്നെ ഇന്ന് ഇവിടെ എത്തിച്ചത്” എന്ന് ഗ്രേസ് പറയുന്നു. തന്നെ കളിയാക്കിയവർ ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഉണ്ടാവില്ല എന്നാണ് ഗ്രേസ് പറയുന്നത്. കാരണം അവരാണ് മനസ്സിലെ ആ തീ കൊളുത്തി തന്നത് എന്ന് ഗ്രേസ് സൂചിപ്പിക്കുന്നു.