250 കിലോയുള്ള കടുവയുമായി ഞാൻ അഭിനയിച്ചിട്ടുണ്ട്; മോഹൻലാൽ പറയുന്നത് ഇങ്ങനെ..!!

38

മലയാള സിനിമയിലെ ബോക്സോഫീസ് റെക്കോർഡുകൾ എന്തൊക്കെ ഉണ്ടോ അതെല്ലാം കൈപ്പിടിയിൽ ആക്കിയ താരം ഉണ്ടെങ്കിൽ അതിൽ ഒന്നാമൻ മോഹൻലാൽ തന്നെ ആയിരിക്കും.

ദൃശ്യത്തിൽ കൂടി ആദ്യ 50 കോടി രൂപ കളക്ഷൻ നേടിയതും 100 കോടി എന്ന റെക്കോർഡ് നേട്ടം പുലിമുരുകനിൽ കൂടി എത്തിച്ചതും തുടർന്ന് ലൂസിഫറിൽ കൂടി 200 കോടിയും നേടാൻ മോഹൻലാലിന് കഴിഞ്ഞു.

മലയാളത്തിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനും മോഹൻലാൽ തന്നെ, ബ്രഹ്മാണ്ഡ ചിത്രങ്ങൾ മലയാളത്തിൽ ചെയ്യാൻ നിർമാതാക്കൾക്ക് പ്രചോദനമായതും മോഹൻലാലിൽ കൂടി ആണെന്ന് പറയാം.

റേഡിയോ മാങ്കോ സംഘടിപ്പിച്ച ലൂസിഫർ ചലഞ്ചിൽ കൂടി വിജയികൾ ആയവർക്ക് സമ്മാനം നൽകാൻ എത്തിയപ്പോൾ, വിജയികൾക്ക് ഒപ്പം അഭിമുഖം നടത്താനും അവർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മോഹൻലാൽ സമയം കണ്ടെത്തിയിരുന്നു.

അതിൽ ഒരാൾ ചോദിച്ചത് ഇങ്ങനെ ആയിരുന്നു, പുലിമുരുകനിൽ ഉള്ളത് യഥാർത്ഥ പുലികൾ തന്നെ ആയിരുന്നോ എന്നാണ്.

മോഹൻലാൽ അതിന് നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു,

പുലിമുരുകൻ എന്ന ചിത്രത്തിന് വേണ്ടി തായിലാന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പോകാനും നിരവധി കടുവളെ കാണാനും ഭാഗ്യം ഉണ്ടായി, 250 കിലോയുള്ള കടുവക്ക് ഒപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ച ആൾ ആണ് ഞാൻ.