മമ്മൂക്കയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എങ്ങും എത്തില്ല, എനിക്ക് വേണ്ടി ഒട്ടേറെ ചാൻസുകൾ ചോദിച്ചിട്ടുണ്ട് ഇക്ക; കലാഭവൻ ഷാജോൺ..!!

90

മിമിക്രി കലാകാരൻ ആയി എത്തുകയും ചെറിയ വേഷങ്ങൾ ചെയിത് അഭിനയ ലോകത്ത് എത്തുകയും ചെയിത നടൻ ആണ് കലാഭവൻ ഷാജോൺ. ചെറിയ ഒട്ടേറെ വേഷങ്ങൾ ചെയ്യുമ്പോഴും തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആകുന്നത് മലയാള സിനിമയുടെ നിത്യ ഹരിത നായകൻ മമ്മൂട്ടിയെ കണ്ടപ്പോൾ ആണെന്ന് കലാഭവൻ ഷാജോൺ പറയുന്നു.

കൈരളി ടിവിയിലെ സ്റ്റാർ റാഗിംഗ് എന്ന പരിപാടിയിൽ എത്തിയപ്പോൾ ആണ് മമ്മൂക്ക തനിക്ക് തന്ന സൗഭാഗ്യങ്ങളെ കുറിച്ച് ഷാജോൺ മനസ് തുറന്നത്.

തന്നെ ആദ്യം കണ്ട മാത്രയിൽ തന്നെ ഇക്കയും ആയി സൗഹൃദം ഉണ്ടാകുകയും നിന്നെ സിനിമയിൽ കണ്ടിട്ടുണ്ട് എങ്കിൽ കൂടിയും വിഗ് വെക്കുന്നത് കൊണ്ടാണ് നേരിട്ട് കണ്ടാൽ മനസിലാവാത്തത് എന്നായിരുന്നു ആദ്യം കണ്ടപ്പോൾ തന്നെ മമ്മൂക്ക പറഞ്ഞത് എന്നും കലാഭവൻ ഷാജോൺ പറയുന്നു.

സിനിമയിൽ അത്രമേൽ സുപരിചിതൻ അല്ലാത്ത തനിക്ക് വേണ്ടി പലരോടും ചാൻസുകൾ ചോദിച്ചിട്ടുണ്ട് എന്നും പല പ്രമുഖരായ വ്യക്തികളെയും പരിചയപ്പെടുത്തുകയും ചെയിതിട്ടുണ്ട്.

കൂടാതെ മമ്മൂക്ക നായകനായ പട്ടണത്തിൽ ഭൂതം, അണ്ണൻ തമ്പി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ തന്നതും ഇക്ക കാരണം ആണെന്നും തുടർന്ന് താപ്പാന എന്ന ചിത്രത്തിൽ ആണ് മമ്മൂക്കക്ക് ഒപ്പം മുഴുനീള കഥാപാത്രം ചെയ്യുന്നത് എന്നും, ആ സിനിമയിൽ തനിക്ക് വിഗ് വെക്കാൻ സംവിധായകൻ വിസമ്മതിച്ചപ്പോൾ മമ്മൂക്ക ഇടപെട്ടാണ് തനിക്ക് വിഗ് വെച്ചു തരുകയും ഈ പടം തീർന്നത് വരെ ഇത് മാറ്റരുത് എന്നുള്ള ഉപദേശവും നൽകി എന്നും കലാഭവൻ ഷാജോൺ പറയുന്നു.

ഒട്ടേറെ മികച്ച ചിത്രങ്ങൾ ചെയിത കലാഭവൻ ഷാജോൺ മോഹൻലാലിന് ഒപ്പം ദൃശ്യത്തിൽ ചെയിത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും ഒരു പടികൂടി മുകളിൽ എത്തി സംവിധായകൻ ആയിരിക്കുകയാണ് ഷാജോൺ. ആദ്യ ചിത്രത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്.