തീയറ്ററുകളിൽ യോദ്ധയെ ഒന്നുമല്ലാതാക്കിയ മമ്മൂട്ടി ചിത്രം; യോദ്ധ ഇന്നും ആഘോഷിക്കപ്പെടുമ്പോൾ സത്യം മറ്റൊന്ന്..!!

23,543

മലയാള സിനിമയിൽ ആരും പ്രതീക്ഷിക്കാത്ത വലിയ വിജയങ്ങളും എന്നാൽ എല്ലാവരെയും ഞെട്ടിച്ച പരാജയങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു തമ്പി കണ്ണംന്താനവും ഡെന്നിസും ( ഡെന്നിസ് ജോസഫ്) ജോഷിയുമെല്ലാം.

മലയാളത്തിൽ നിന്നും മമ്മൂട്ടി യുഗം അവസാനിക്കും എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് തിരിച്ചു വരവ് കൊടുത്തത് ന്യൂ ഡൽഹി ആയിരുന്നു. എന്നാൽ തമ്പിയും മമ്മൂട്ടിയും ഒന്നിച്ച ആ നേരം അൽപ്പനേരം എന്ന ചിത്രത്തിൽ ബോക്സ് ഓഫീസിൽ തകർന്നു വീണു.

എന്നാൽ അടുത്ത ചിത്രവുമായി മമ്മൂട്ടിക്ക് മുന്നിൽ തമ്പി എത്തിയപ്പോൾ മമ്മൂട്ടി ചെയ്യാൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു. എന്നാൽ പിന്നീട് നടന്നത് ചരിത്രം ആയിരുന്നു. ആ വാശിയിൽ വെച്ച് തമ്പി മറ്റൊരു സുഹൃത്തായ മോഹൻലാലിനെ കാണാൻ എത്തി. കഥ പറയാൻ തുടങ്ങിയപ്പോൾ മോഹൻലാൽ പറഞ്ഞു.

നല്ല കഥയല്ലേ നിങ്ങൾക്ക് അറിയാല്ലോ. നമുക്ക് ചെയ്യാം എന്നായിരുന്നു. അതായിരുന്നു രാജാവിന്റെ മകൻ. തമ്പി കണ്ണംന്താനം , ഡെന്നിസ് ജോസഫ് , മോഹൻലാൽ എന്നിവർ ഒന്നിച്ചപ്പോൾ വമ്പൻ വിജയമായി. ചരിത്രം കുറിക്കുന്ന വിജയം. എന്നാൽ ഇ സിനിമക്ക് ഒപ്പം തന്നെ ഒരു മമ്മൂട്ടി ചിത്രവും ഇറങ്ങിയിരുന്നു.

Mohanlal

അതിന്റെ തിരക്കഥയും ഒരുക്കിയത് ഡെന്നിസ് ജോസഫ് തന്നെ ആയിരുന്നു. ജോഷി ആയിരുന്നു സംവിധാനം. ആയിരം കണ്ണുകൾ എന്നായിരുന്നു ആ സിനിമയുടെ പേര്. ആരും ഇന്നുവരെ കേട്ടിട്ട് പോലും ഉണ്ടാവില്ല അങ്ങനെ ഒരു മമ്മൂട്ടി സിനിമയുടെ പേര്.

അത്രക്കും ദയനീയ പരാജയം ആയിരുന്നു ആയിരം കണ്ണുകൾ. അതുപോലെ തന്നെയാണ് 1992 ൽ ഇറങ്ങിയ ഇന്നും സൂപ്പർ ഹിറ്റ് ആണെന്ന് ആരാധകർ വിശ്വസിക്കുന്ന യോദ്ധയുടെ അവസ്ഥയും. യഥാർത്ഥ വിജയം മറ്റൊരു ചിത്രത്തിന് ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ പപ്പയുടെ സ്വന്തം അപ്പൂസ്.

സംഗീത് ശിവൻ സംവിധാനം ചെയ്തു ശശിധരൻ ആറാട്ടുവഴി തിരക്കഥ എഴുതി മോഹൻലാൽ – ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കോമഡി – ആക്ഷൻ ശ്രേണിയിൽ എത്തിയ സിനിമ ആയിരുന്നു യോദ്ധ. ദി ഗോൾഡൻ ചൈൽഡ് എന്ന ചിത്രത്തിനെ ആസ്പദമാക്കി ഒരുക്കിയ സിനിമ ആയിരുന്നു യോദ്ധ.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് എ ആർ റഹ്മാൻ ആയിരുന്നു. സാഗ ഫിലിംസ് ആയിരുന്നു സിനിമ നിർമ്മിച്ചത്. ഈ ചിത്രം പിന്നീട് തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്തു എത്തി. ഈ ചിത്രത്തിന് മികച്ച ബാലതാരം , മികച്ച എഡിറ്റർ , ബസ്റ്റ് സൗണ്ട് റെക്കോർഡിസ്റ്റ് , ബെസ്റ്റ് മെയിൽ സിങ്ങർ എന്നിങ്ങനെ നിരവധി അവാർഡുകൾ വാരിക്കൂട്ടി.

വമ്പൻ മുതൽ മുടക്കിൽ വലിയ താരനിരയിൽ എത്തിയ ചിത്രം ഹിറ്റ് ആയിരുന്നു. എന്നാൽ 1992 സെപ്റ്റംബർ 3 നു യോദ്ധ ഇറങ്ങിയതിനെ അടുത്ത ദിവസം മറ്റൊരു ചിത്രം റിലീസ് ചെയ്തു. ഫാസിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത അപ്പയുടെ സ്വന്തം അപ്പൂസ് ആയിരുന്നു ആ സിനിമ.

അമ്മയുടെ വിയോഗത്തിൽ മകനെ നോക്കുന്ന ഒരു അച്ഛന്റെ കഥ പറയുന്ന ചിത്രത്തിൽ ശോഭന , സീന ഡാഡി , ബാദുഷ , സുരേഷ് ഗോപി എന്നിവർ ആണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയത്. ഇളയരാജ ആണ് സംഗീതം. മികച്ച ബാല താരത്തിന് ഉള്ള സംസ്ഥാന അവാർഡ് ഈ സിനിമക്ക് ലഭിച്ചു.

മോഹൻലാൽ വീണ്ടും ബോളിവുഡിലേക്ക്; ചിത്രം ഒരുക്കുന്നത് ശ്രീകുമാർ മേനോൻ..!!

ഞാൻ മമ്മൂട്ടിയോളം അഭിനയിക്കാനോ അദ്ദേഹം എന്നെപോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചട്ടില്ല; മോഹൻലാൽ..!!

മോഹൻലാൽ ചിത്രം യോദ്ധ ശരാശരിക്ക് മുകളിൽ നിന്നപ്പോൾ മമ്മൂട്ടി സിനിമ ആക്ഷനും കോമഡിയും ഒന്നും ഇല്ലാതെ ഇരുന്നിട്ടും ഓണം റിലീസ് ആയി എത്തി പപ്പയുടെ സ്വന്തം അപ്പൂസ് ഇരുന്നൂറിൽ കൂടുതൽ ദിവസം തീയറ്ററിൽ ഓടി.

ഒരേ സമയം നിരൂപണ പ്രശംസയും ബോക്സ് ഓഫീസിൽ വിജയവും നേടി. ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ 1992 ൽ നേടിയ സിനിമ ആയി മാറി. എന്നാൽ ഇന്നും മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന സിനിമ യോദ്ധയാണ്. അതാണ് മറ്റൊരു സത്യം.