ആ സീനിൽ നെപ്പോളിയന് മോഹൻലാലിനെ ചവിട്ടാൻ പേടിയായിരുന്നു; ദേവാസുരത്തിലെ അറിയാക്കഥകൾ പറഞ്ഞ് രഞ്ജിത്ത്..!!

128

രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ഏപ്രിൽ 13 ണ് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു.

മോഹൻലാലിന്റെ കരിയറിലെ എറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്, മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയുടെ ജീവിതമാണ് മംഗലശ്ശേരി നീലകണ്ഠൻ എന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ആധാരമായത്.

മുണ്ടക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടൻ നെപ്പോളിയൻ ആയിരുന്നു, നായികയായി എത്തിയത് രേവതിയും.

ചിത്രത്തിലെ അറിയാക്കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിത് വനിതക്ക് നൽകിയ അഭിമുഖത്തിൽ, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

അന്നത്തെ കാലത്ത് ഇത്തരത്തിൽ ഉള്ള ഒരു കഥ വന്നപ്പോൾ പലർക്കും ഭിന്നഭിപ്രായം ഉണ്ടായിരുന്നു. കാരണം, ചിത്രത്തിന്റെ രണ്ടാം പകുതിയിൽ നായകൻ കൂടുതൽ സമയവും കിടപ്പിൽ ആണ്.

എന്നാൽ, ഇത്തരത്തിൽ ഉള്ള കഥ ആയിട്ടും, സംവിധായകൻ ശശിയേട്ടൻ എന്നെ പൂർണ്ണമായും പിന്തുണ നൽകി.

അതുപോലെ മോഹൻലാലും, ഇരുവർക്കും ആത്മവിശ്വാസം ഉള്ളപ്പോൾ ഞാൻ പൂർണ്ണ സജ്ജൻ ആയിരുന്നു. ലാലിന്റെ നല്ല മനസ്സ് തന്നെയാണ് ആ ചിത്രം അത്ര മികച്ച രീതിയിൽ എടുക്കാൻ കാരണമായ മറ്റൊന്ന്.

അതുപോലെ തന്നെ വില്ലൻ ആയ നെപ്പോളിയൻ മോഹൻലാലിനെ ചവിട്ടുന്ന സീനും, തുടർന്ന് അയാളുടെ നെറ്റിയിലെ തുന്നലുകൾ ഇളകി ചോര വാർന്ന് പോകുന്ന സീനും, എത്ര നിർബന്ധിച്ചിട്ടും നെപ്പോളിയൻ ആ സീൻ ചെയ്യാൻ തയ്യാറായില്ല.

തുടർന്ന് മോഹൻലാൽ നൽകിയ പിന്തുണയും ആത്മവിശ്വാസവുമാണ് ആ സീൻ, ഈ കഥാപാത്രം ആകാൻ നെപ്പോളിയൻ ആണ് ഉചിതം എന്ന് പറഞ്ഞതും മോഹൻലാൽ തന്നെ ആയിരുന്നു.

ശേഖരന്റെ വേഷത്തിൽ പതിവ് ആളുകളെ ഒഴിവാക്കിയാൽ നന്നായിരിക്കുമെന്ന് ഞാൻ ശശിയേട്ടനോട് പറഞ്ഞു. ഒരാളുണ്ട് മദ്രാസിൽ പൂജയുടെ സമയത്ത് വരും എന്ന് ലാലാണ് പറഞ്ഞത്. അങ്ങനെ നെപ്പോളിയൻ സിനിമയിലേക്ക് എത്തി’.

You might also like