ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പുത്രൻ; തമിഴകത്തും മോഹൻലാലിനെ വാഴ്ത്തി മഞ്ജു വാര്യർ..!!

51

24 വർഷങ്ങൾക്ക് 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് തന്റെ പതിനെട്ടാം വയസിൽ ദിലീപിന്റെ നായികയായി സല്ലാപം എന്ന ചിത്രത്തിൽ കൂടി ആദ്യമായി നായികയും ആയി മാറിയ മഞ്ജു ഇപ്പോൾ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ പുതിയ വഴിത്തിരിവിൽ ആണ് മഞ്ജു വാര്യർ, ആദ്യമായി തമിഴിൽ അഭിനയിച്ചിരിക്കുകയാണ് മഞ്ജു, വെട്രിമാരൻ തിരക്കഥാ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അസുരനിൽ കൂടിയാണ് മഞ്ജു തമിഴിൽ എത്തിയിരിക്കുന്നത്, ധനുഷ് ആണ് നായകനായി എത്തുന്നത്.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജു വാര്യർ മോഹൻലാലിനെ കുറിച്ച് വിശേഷിപ്പിച്ചത്. മോഹൻലാലിനെ കുറിച്ച് മൂന്ന് വാക്കുകളിൽ വിവരിക്കാൻ ആയിരുന്നു അവതാരകൻ മഞ്ജുവിനോട് പറഞ്ഞത്, എന്നാൽ മൂന്ന് വാക്കിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ മഞ്ജു, പക്ഷെ ഇത്തരത്തിൽ ആണ് നിർവചനം നടത്തിയത്, ‘ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുത്രൻ’ എന്നായിരുന്നു മഞ്ജു വിശേഷണം നൽകിയത്.

ലാലേട്ടൻ മലയാളത്തിലെ ഒരു സൂപ്പർ താരം ആയിട്ട് കൂടി അതിന്റെ യാതൊരു വിധ തലക്കനങ്ങളും ഇല്ലാത്ത ആൾ ആണ് എന്നും ഏഴ് എട്ട് ചിത്രങ്ങൾ അദ്ദേഹത്തിന് ഒപ്പം അഭിനയിച്ചിട്ടുണ്ട് എന്നും വല്ലാത്തൊരു എനർജിയും ചാമും അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുമ്പോൾ ലഭിക്കും എന്നും മഞ്ജു വാര്യർ പറയുന്നു.

ഇന്റർവ്യൂവിന്റെ പൂർണ്ണ രൂപം,