പ്രസവ ശേഷം ഉണ്ടായിരുന്ന 75 കിലോ ഭാരം 59 കിലോയാക്കി കുറച്ച രഹസ്യം വെളിപ്പെടുത്തി അശ്വതി ശ്രീകാന്ത്..!!

201

റേഡിയോ ജോക്കിയായി തുടങ്ങി, വീഡിയോ ജോക്കി ആയി മാറിയ ആൾ ആണ് മികച്ച ടെലിവിഷൻ അവതരകരിൽ ഒരാൾ ആയ അശ്വതി ശ്രീകാന്ത്.

വളരെയധികം ഭക്ഷണം കഴിക്കുന്ന ആൾ ആയിരുന്നു താൻ എന്നും, റേഡിയോ ജോക്കി ആയിരുന്ന കാലത്ത് അതൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല എന്നും പക്ഷെ വീഡിയോ ജോക്കി ആയി മാറിയ സമയത്ത് സാധാരണ ഉള്ളതിൽ കൂടുതൽ വണ്ണം ടെലിവിഷൻ കാണുന്നത് പ്രേക്ഷകർക്ക് തോന്നി തുടങ്ങിയിരുന്നു.

പ്രസവത്തിന് മുന്നേ 60 കിലോക്ക് മുകളിൽ ഉണ്ടായിരുന്ന തനിക്ക് പ്രസവ കാലഘട്ടത്തിൽ ഉള്ള ഭക്ഷണ ക്രമങ്ങൾ കാരണം 75 കിലോ ആയി മാറി എന്ന് അശ്വതി പറയുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു സുഹൃത്ത് വണ്ണം കൂടിയതിനെ കുറിച്ച് വളരെ മോശം ആയി തന്നെ കളിയാക്കി എന്നും അതുമൂലം വലിയ വേദന ഉണ്ടായത് മൂലമാണ് വണ്ണം കുറക്കുന്ന തീരുമാനം താൻ എടുത്തത് എന്നും അശ്വതി പറയുന്നു.

തുടർന്ന് താൻ ഒരു ജിമ്മിൽ ചേരുകയും ട്രൈനറെ ഉപദേശങ്ങൾ തേടുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വഴി വലിയ മാറ്റങ്ങൾ ഉണ്ടായത് എന്ന് അശ്വതി പറയുന്നു.

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കും, തുടർന്ന് ഒരു ഗ്ലാസ് വെള്ളം ചൂടാക്കി, അതിൽ നാരങ്ങാ നീരും തേനും ചേർത്ത് കഴിക്കും. തുടർന്ന് ഒരു മണിക്കൂർ വർക്ക് ഔട്ട് നടത്തും.

പിന്നീട് പ്രഭാത ഭക്ഷണം കഴിക്കും, വീട്ടിൽ ഉണ്ടാക്കുന്ന അപ്പമോ ദോശയോ ആയിരിക്കും കഴിക്കുക. പക്ഷെ ഒന്നോ രണ്ടോ മാത്രമേ കഴിക്കൂ, കൂടാതെ തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ട ഒന്നോ രണ്ടോ ബദാം കഴിക്കും.

ജോലിക്ക് ഇടവേളകളിൽ പഴങ്ങൾ മാത്രമേ കഴിക്കൂ,ഉച്ചക്കുള്ള ചോറ് ഒഴുവാക്കി, പകരം ഒഡ്‌സ് ചപ്പാത്തി എന്നിവ ആക്കി, കൂടെ തോരൻ കഴിക്കും, പൊരിച്ചതും വറുത്തതും പൂർണ്ണമായും ഒഴുവാക്കി, വൈകിട്ട് ഉള്ള പഴം പൊരി പോലുള്ള സ്നാക്‌സ് ഒഴുവാക്കി. കട്ടൻ ചായ മധുരം ഇല്ലാതെ ആണ് കഴിക്കുന്നത്, അത് കുടിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് പൂർണമായും ഒഴുവായി.

രാത്രി 8 മണിക്ക് ആഹാരം കഴിക്കും, ഗോതമ്പ് പുട്ട്, അല്ലെങ്കിൽ ചാപ്പത്തിയാണ് കഴിക്കുക. അതിന്റെയും അളവ് കുറച്ചു. വിവാഹ കഴിക്കുമ്പോൾ തനിക്ക് 60 കിലോ ഭാരവും ഗർഭം ധരിച്ചതിന് ശേഷം അത് 75 കിലോ ആയി എന്നും തുടർന്ന് ഇപ്പോൾ കൃത്യമായ ആഹാര നിയന്ത്രണം മൂലം 59 കിലോ ആയി ഭാരം കുറച്ചു എന്നും 55 കിലോ ആകുക ആണ് തന്റെ ലക്ഷ്യം എന്നും അശ്വതി പറയുന്നു.

Workout mode#hulahoop #workout #greatstartforagreatday

Posted by Aswathy Sreekanth on Wednesday, 24 October 2018

You might also like